നീന്തിത്തുടിക്കാം; പക്ഷെ ജാഗ്രത വേണം
text_fieldsമനാമ: അവധിക്കാലത്ത് പ്രവാസി കുട്ടികൾ ഉൾപ്പെടെയുള്ളവർ നീന്തൽ പഠിക്കുക സാധാരണയാണ്. നീന്തൽ എന്നത് ഒരാൾക്ക് ശാര ീരികവും മാനസികവുമായ ഉല്ലാസം നൽകുന്ന അവസ്ഥയാണ്. നീന്തൽ പഠിക്കുന്നത് ആത്മവിശ്വാസവും ഒപ്പം ജലത്തിൽ അകപ്പെട്ട ുപോകുന്ന അപകടാവസ്ഥ ഉണ്ടായാൽ, സ്വയംരക്ഷക്കും മറ്റുള്ളവരെ രക്ഷപ്പെടുത്താനും എല്ലാം സഹായകമാകും. പതിവായി നീന് തുന്നതുക്കൊണ്ടുള്ള ഗുണങ്ങൾ ഏറെയാണ്. ജീവിത ശൈലി രോഗങ്ങൾ പിടിപ്പെടാനുള്ള സാധ്യത കുറയും. ഹൃദയാേരാഗ്യ സംരക്ഷണത ്തിനും രക്തസമ്മർദം ക്രമീകരിക്കുന്നതിനുമുള്ള എളുപ്പമാർഗവുമാണ്. അതിനൊപ്പം ഏകാഗ്രത, ക്ഷമ, പ്രവൃത്തികളിലെ വേഗ ത എന്നിവ കൈവരിക്കുകയും ചെയ്യാം. എന്നാൽ ഒേട്ടറെ ഗുണങ്ങൾ ഉണ്ടെങ്കിലും സൂക്ഷിച്ചില്ലെങ്കിൽ അപകടം നിറഞ്ഞതാണ് ജലവുമായുള്ള കളി.
ജലത്തിലും ഇറങ്ങും മുെമ്പ
ജലത്തിലൂടെ ഉൗളിയിട്ടുള്ള അഭ്യാസപ്രകടനങ്ങൾ ഏറെ രസകരമാണ്. മുങ്ങാംകുഴിയിട്ടും ചാഞ്ഞും ചരിഞ്ഞും മലർന്നും എല്ലാം നീന്തുന്നവരുണ്ട്. എന്നാൽ ഇതെല്ലാം വളരെ ദീർഘമായ പരിശീലനത്തിലൂടെ കൈവരിക്കുന്നതാണെന്ന് മനസിലാക്കണം. നീന്തൽ എന്നത് കഠിനമായതും അടുക്കുംചിട്ടയുമുള്ളതുമായ പരിശീലനത്തിലൂടെ സ്വായത്തമാക്കപ്പെടുന്നതാണ്. അതിനാൽ നീന്തൽ പഠിക്കൽ എന്ന ലക്ഷ്യവുമായി ജലത്തിലേക്ക് ഇറങ്ങുേമ്പാൾ താെഴ പറയുന്ന കാര്യങ്ങൾ മനസിലാക്കണം. പരിശീലനത്തിന് ഒരു മികച്ച അധ്യാപകൻ ആവശ്യമാണ്. അദ്ദേഹത്തിെൻറ നിർദേശങ്ങൾ അക്ഷരാർഥത്തിൽ പാലിക്കണം. പടവുകൾവഴി ഇറങ്ങുേമ്പാൾ തെൻറ സുരക്ഷക്ക് സഹായിക്കുന്ന സ്ഥലത്ത് നിൽക്കാൻ ശ്രദ്ധിക്കുക. വെള്ളത്തിൽ മുങ്ങുന്നതിനൊപ്പം ശ്വാസക്രമീകരണത്തിനും ശ്രദ്ധിക്കണം. വായു നിറച്ച ട്യൂബ് തൊട്ടടുത്ത് തന്നെയുണ്ട് എന്നും ഉറപ്പ് വരുത്തണം.
അതീവ ശ്രദ്ധവേണം
നീന്തുേമ്പാൾ എപ്പോഴും ശ്രദ്ധ വേണം. ചെറിയ അശ്രദ്ധപോലും വിലപ്പെട്ട ജീവൻ അപഹരിക്കും എന്ന് മുൻസംഭവങ്ങൾ ഒാർമ്മിപ്പിക്കുന്നുണ്ട്. എവിടെയാണ് ജലാശയത്തിെൻറ ആഴക്കുറവ് , ആഴക്കൂടുതൽ എന്നതിനെക്കുറിച്ച് ബോധ്യമുണ്ടാകണം. നീന്തൽക്കുളത്തിലെ അപകട വാർത്തകൾ വ്യാപകമാകുന്ന കാലം കൂടിയാണിത്. കുളത്തിെൻറ സമീപത്ത് നിൽക്കുന്നതിൽപ്പോലും ശ്രദ്ധിക്കണം. കാഴ്ച കാണാൻ നിൽക്കുന്നതിനിടെ കാലുതെറ്റി കുളത്തിൽ വീണ്, നീന്തൽ അറിയാത്തതിനാൽ ജീവൻ പൊലിഞ്ഞ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. നീന്തൽ അറിയാത്തവർ ഒരു പരീക്ഷണം എന്ന നിലയിൽ നീന്തൽക്കുളത്തിൽ ഇറങ്ങാതിരിക്കുക . അഥവാ ഇറങ്ങുന്നെങ്കിൽ നീന്തൽ അറിയാവുന്നവരുടെ സാമിപ്യത്തിലോ അല്ലെങ്കിൽ നീന്തൽ പഠിപ്പിക്കുന്ന ആളുടെ നിർദേശം പാലിച്ചോ ആയിരിക്കണം. ഗൾഫിൽ സാധാരണയായി ഒാരോ ഫ്ലാറ്റുകളുടെ മുകൾ ഭാഗത്തും നീന്തൽക്കുളങ്ങൾ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ഇതിൽ പലതും വർഷങ്ങൾക്ക് മുമ്പ് സ്ഥാപിക്കപ്പെട്ടതിനാൽ ആഴക്കൂടുതൽ ഉള്ളതാണെന്ന് സൂചനയുണ്ട്.
എന്നാൽ നിലവിൽ സ്ഥാപിക്കുന്നവ നിശ്ചിത ആഴത്തിലാണ് നിർമ്മിക്കപ്പെടുന്നത്. ഒരു നീന്തൽക്കുളത്തിൽ അതിെൻറ ആഴപരിധി കുളത്തിെൻറ സമീപം രേഖപ്പെടുത്തിയിരിക്കണമെന്നാണ് നിയമം. ആഴം കൂടുതലുള്ള നീന്തൽക്കുളത്തിൽ സുരക്ഷാജീവനക്കാരെനിയമിക്കണമെന്നും നിർദേശമുണ്ട്. കൊച്ച് കുട്ടികളെ ഒറ്റക്ക് പ്രവേശിപ്പിക്കരുത് തീരെ ചെറിയ കുട്ടികളെ കുളങ്ങളുടെ പരിസരങ്ങളിലേക്ക് ഒറ്റക്ക് പ്രവേശിപ്പിക്കരുത്. ഇക്കാര്യം സുരക്ഷാ ജീവനക്കാർ ശ്രദ്ധിക്കണം. കുട്ടികളുടെ നീന്തൽ പഠനത്തിന് പരിശീലകൻ വിദഗ്ധനാണോയെന്നും ഉറപ്പാക്കണം. ആവശ്യഘട്ടത്തിൽ ഉപയോഗിക്കാൻ വായുനിറച്ച ട്യൂബും ഉണ്ടാകണം. കുട്ടികളെ നീന്തൽ പഠിപ്പിക്കാൻ കൊണ്ടുവരുേമ്പാൾ രക്ഷകർത്താവും ഒപ്പമുണ്ടാകണം. കൂടുതൽ കുട്ടികളെ പഠിപ്പിക്കുേമ്പാൾ ഒന്നിൽക്കൂടുതൽ നിരീക്ഷകർ ഉണ്ടാകുന്നത് നല്ലതാണ്. കുട്ടികളെ നീന്തൽക്കുളത്തിൽ ഇറക്കിയശേഷം മൊബൈൽ ഫോണിലേക്ക് നോക്കിയിരിക്കുന്ന ചില രക്ഷിതാക്കളുണ്ട്. അത്തരം പ്രവൃത്തികൾ കുട്ടികളുടെ സുരക്ഷക്ക് പ്രായോജനം ചെയ്യില്ല.
വയറുനിറയെ ഭക്ഷണം കഴിച്ചശേഷം പാടില്ല.
നീന്തുന്നതിന് മുമ്പ് വയർ നിറയെ ഭക്ഷണം കഴിച്ചിട്ട് ഇറങ്ങുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. ഇത് ശ്വാസമെടുക്കുന്നതിനും പ്രശ്നമുണ്ടാക്കും. ചില കുട്ടികൾ വയർനിറയെ കഴിച്ചശേഷം ഉടൻ നീന്താൻ ഇറങ്ങുേമ്പാൾ ഛർദിക്കാറുണ്ട്. ഭക്ഷണം കഴിച്ച് അരമണിക്കൂറിന് ശേഷം നീന്താൻ ഇറങ്ങുന്നതാണ് നല്ലത്. നിറയെ ഭക്ഷണം കഴിച്ചവർ നീന്തുേമ്പാൾ വയറ്റിന് മറ്റ് അസ്വസ്ഥതകളും ഉണ്ടാകാറുണ്ട്.
അസുഖങ്ങളും മുറിവുകളും ഉള്ളവർ മാറിനിൽക്കണം. ശാരീരിക അസുഖങ്ങൾ ബാധിച്ചവർ നീന്തൽക്കുളത്തിൽ ഇറങ്ങുന്നത് ഒഴിവാക്കണം. ജലം വഴി പല രോഗങ്ങളും പകരും എന്നതിനാലാണിത്. ഒരുകാരണവശാലും ശരീരത്തിൽ മുറിവുകൾ ഉള്ളവരും കുളത്തിൽ പ്രവേശിക്കരുത്. സാധാരണ രീതിയിൽ നീന്താൻ ഇറങ്ങുന്നതിന് മുമ്പ് കുളിച്ച് വൃത്തിയായിരിക്കാനും ശ്രദ്ധിക്കണം. കുളത്തിന് അടുത്തുതന്നെ കുളിക്കാനും പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനും വേഷം മാറാനും സൗകര്യം വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.