സൈബര്‍ സുരക്ഷാ സമ്മേളനത്തിന് ബഹ്റൈനില്‍ തുടക്കമായി
text_fieldsമനാമ: സൈബര്‍ സുരക്ഷയെക്കുറിച്ച് സംഘടിപ്പിച്ച പ്രത്യേക സമ്മേളനത്തിന് ബഹ്റൈനില്‍ തുടക്കമായി. ‘സ്മാര്ട്ട്സെക്’ എന്ന പേരില്‍ ഗള്‍ഫ് ഹോട്ടലില്‍ ആരംഭിച്ച സമ്മേളനം വൈദ്യുതി-ജല കാര്യ മന്ത്രി ഡോ. അബ്ദുല്‍ ഹുസൈന് ബിന്‍ അലി മിര്‍സ ഉദ്ഘാടനം ചെയ്തു. ബഹ്റൈന്‍ ടെക്നോളജി കമ്പനീസ് സൊസൈറ്റിയാണ് ഇതിെൻറ സംഘാടകര്‍. വിവിധ കമ്പനികളുടെ പ്രതിനിധികളും വ്യക്തിത്വങ്ങളുമടക്കം ബഹ്റൈനകത്തു നിന്നും പുറത്തു നിന്നുമായി 200ല്‍ പരം പേരാണ് സമ്മേളനത്തില്‍ സംബന്ധിക്കുന്നത്. സാങ്കേതിക വിദ്യയുടെ സുരക്ഷ, സര്‍ക്കാരിെൻറയും സ്വകാര്യ മേഖലയുടെയും ഇലക്ട്രോണിക് വിവരങ്ങള്‍ നേരിടുന്ന അപകടങ്ങള്‍, നവീന ഇ-സുരക്ഷാ സങ്കേതങ്ങള്‍ തുടങ്ങിയവയെക്കുറിച്ചാണ് മുഖ്യമായും സമ്മേളനം ചര്‍ച്ച ചെയ്യുന്നത്.
സൈബര്‍ സുരക്ഷ ശക്തമാക്കുന്നതില്‍ ബഹ്റൈന്‍ നേട്ടം കൈവരിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് ഈ രംഗത്തെ വിഗദ്ധര്‍ വ്യക്തമാക്കി. രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ഇത്തരമൊരു സമ്മേളനം സംഘടിപ്പിക്കാന്‍ കഴിഞ്ഞത് ബഹ്റൈന്‍ നേട്ടമാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് മന്ത്രി മിര്‍സ വ്യക്തമാക്കി. വിവര സുരക്ഷ ശക്തമാക്കുന്നതിന് സര്‍ക്കാര്‍ നല്കുന്ന ശ്രദ്ധയും സൂക്ഷ്മതയും വളരെ പ്രധാനമാണ്. ഇ-ഗവര്‍മെന്റ് ആന്റ് ഇന്‍ഫര്‍മേഷന്‍ അതോറിറ്റി ഇക്കാര്യത്തില്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്ന നടപടികള്‍ കുറ്റമറ്റതും ശാസ്ത്രീയവുമാണെന്നും അദ്ദേഹം വിശദീകരിച്ചു.
ഫെബ്രുവരി മുതല്‍ അഞ്ച് ദശലക്ഷം വൈറസുകളെ നശിപ്പിക്കാന്‍ ഇ-ഗവര്‍മെന്റ് ആന്റ് ഇന്‍ഫര്‍മേഷന്‍ അതോറിറ്റിക്ക് സാധ്യമായിട്ടുണ്ട്. കുടാതെ 2.7 ദശലക്ഷം അനാവശ്യ ഇ-മെയിലുകള്‍ ഒഴിവാക്കാനും സാധിച്ചു. വിവരങ്ങള്‍ ഹാക്ക് ചെയ്യുന്നതിന് 50 ദശലക്ഷത്തോളം ഡാറ്റ ലംഘന ശ്രമങ്ങളും ഇക്കാലയളവിലുണ്ടായിട്ടുണ്ട്. ബഹ്റൈനെ പോലുള്ള ചെറിയ ഒരു രാജ്യത്താണ് ഇത്രയും ശ്രമങ്ങളെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഏതാനും മാസങ്ങളായി സൈബര്‍ ഭീഷണി വര്‍ധിച്ചിട്ടുള്ളതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ജൂലൈ മാസമാണ് ലോകത്ത് ഏറ്റവുമധികം സൈബര്‍ അക്രമണമുണ്ടായിട്ടുള്ളത്. ഇത് വഴി അമേരിക്കന്‍ കമ്പനികള്‍ക്ക് മാത്രം 2018ല്‍ 654 ബില്യണ്‍ ഡോളര്‍ നഷ്ടമായിട്ടുണ്ട്. കമ്പനികളും സ്ഥാപനങ്ങളും സൈബര്‍ സുരക്ഷക്ക് ഏറ്റവും നവീനമായ മാര്‍ഗങ്ങളാണ് അന്വേഷിച്ചു കൊണ്ടിരിക്കുന്നത്. എല്ലാ ഭീഷണികളെയും നേരിടാന്‍ കരുത്തുള്ള സാങ്കേതിക വിദ്യകള്‍ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.