സയ്യിദ് ഉമർ ബാഫഖി തങ്ങൾ എജുക്കേഷനൽ എൻഡോവ്മെന്റ് വിതരണം ചെയ്തു
text_fieldsമനാമ: കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല കമ്മിറ്റിയുടെ 2024-2025 വർഷത്തെ പ്രവർത്തന പദ്ധതിയിൽ ഉൾപ്പെടുത്തി തുടക്കം കുറിച്ച എജുക്കേഷനൽ എൻഡോവ്മെന്റ് വിതരണം ചെയ്തു. ഉപരിപഠനത്തിന് പ്രയാസപ്പെടുന്ന നിർധന കുടുംബത്തിൽപെട്ട വിദ്യാർഥിനിക്കാണ് നൽകിയത്. മുൻ എം.എൽ.എയും മുസ് ലിം ലീഗ് കോഴിക്കോട് ജില്ലയുടെ മുൻ പ്രസിഡന്റും സമുന്നത നേതാവുമായിരുന്ന സയ്യിദ് ഉമർ ബാഫഖി തങ്ങളുടെ സ്മരണാർഥമാണ് നൽകിയത്. മനാമ കെ.എം.സി.സി ഹാളിൽ നടന്ന ചടങ്ങിൽ കോഴിക്കോട് ജില്ല ട്രഷറർ സുബൈർ കെ.കെയാണ് വേളം പഞ്ചായത്ത് ഭാരവാഹികൾക്ക് കൈമാറിയത്.
ജില്ല പ്രസിഡന്റ് ഷാജഹാൻ പരപ്പൻപൊയിൽ, ജനറൽ സെക്രട്ടറി പി.കെ ഇസ്ഹാഖ്, ഓർഗനൈസിങ് സെക്രട്ടറി നസീം പേരാമ്പ്ര, റസാഖ് മൂഴിക്കൽ , എ.പി. ഫൈസൽ, ശംസുദ്ദീൻ വെള്ളികുളങ്ങര, ശരീഫ് വില്യാപ്പള്ളി, ഫൈസൽ കോട്ടപ്പള്ളി, ഫൈസൽ കണ്ടീതാഴ, അഷ്റഫ് നരിക്കോടൻ, കെ.കെ അഷ്റഫ്, ജില്ല ഭാരവാഹികളായ റസാഖ് ആയഞ്ചേരി, ഷാഹിർ ഉള്ള്യേരി, അഷ്റഫ് തോടന്നൂർ, മൊയ്ദീൻ പേരാമ്പ്ര, മുനീർ ഒഞ്ചിയം, മുഹമ്മദ് സിനാൻ, തുമ്പോളി അബ്ദുറഹ്മാൻ, റഷീദ് വാല്യക്കൂട്, ജലീൽ തീക്കുനി, അഷ്റഫ് കോപ്പാലം, സജീർ തീക്കുനി എന്നിവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.