ഇന്റഗ്രേറ്റഡ് ലീഡേഴ്സ് ഫോറം സംഘടിപ്പിച്ച സിമ്പോസിയം ശ്രദ്ധേയമായി
text_fieldsമനാമ: ഇന്റഗ്രേറ്റഡ് ലീഡേഴ്സ് ഫോറം വേൾഡ് മലയാളി കൗൺസിൽ, വേൾഡ് മലയാളി ഗ്ലോബൽ എജുക്കേഷൻ ഫോറം, കേരള കാത്തലിക് അസോസിയേഷൻ എന്നിവയുമായി ചേർന്ന് വനിതകൾക്ക് നേതൃനിരയിൽ പ്രവേശനമുറപ്പാക്കേണ്ടതാണെന്ന വിഷയത്തിൽ സംഘടിപ്പിച്ച സിമ്പോസിയം ശ്രദ്ധേയമായി.
ബഹ്റൈനിലെ വിവിധ തുറകളിൽപ്പെട്ട ഒട്ടേറെപ്പേർ അണിനിരന്ന പരിപാടിയിൽ അതിവിദൂരമല്ലാത്ത ഭാവിയിൽ ബഹ്റൈനിലെ മുൻനിര സംഘടനകളിലും അല്ലാതയുമുള്ളിടങ്ങളിൽ വനിതാ നേതാക്കളുടെ സാന്നിധ്യം ഉറപ്പുവരുത്തേണ്ടതാണെന്ന കാര്യത്തിൽ സിമ്പോസിയത്തിൽ പങ്കെടുത്ത വേദിയിലും സദസ്സിലുമുള്ളവർ ഒരേ അഭിപ്രായം രേഖപ്പെടുത്തി.
ബഹ്റൈനിലെ അറിയപ്പെടുന്ന ടോസ്റ്റ് മാസ്റ്റർ അബ്ദുൽ നബി, കെ.എ.സി.എ പ്രസിഡന്റ് ജയിംസ് ജോൺ, ഷെമിലി പി. ജോൺ, രജിത സുനിൽ, മിനി മാത്യു, ദിലീഷ് കുമാർ, ജമാൽ ഇരിങ്ങൽ, അഡ്വക്കറ്റ് ജലീൽ, നിസ്സാർ കൊല്ലം, അനസ്സ് റഹിം, ആദർശ് മാധവൻകുട്ടി, നയൻതാര സലീം, ബബിന സുനിൽ എന്നിവർ സംസാരിച്ചു.
ഹേമലത വിശ്വംഭരൻ സ്വാഗതവും ഷെറിൻ നന്ദിയും റെജിന ഇസ്മയിൽ അവതാരകയുമായി. ദീപ ജയചന്ദ്രൻ പരിപാടി നിയന്ത്രിച്ചു. സാംസ്കാരിക രംഗത്തെ ഒട്ടേറെ പ്രമുഖരുടെ സാന്നിധ്യം ചടങ്ങിനെ സജീവമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.