ഐ.വൈ.സി.സിയെ തള്ളുകയോ കൊള്ളുകയോ ചെയ്യാതെ ടി.സിദ്ദിഖ്
text_fieldsമനാമ: കോൺഗ്രസ് യുവജന വിഭാഗമായി ബഹ്റൈനിൽ പ്രവർത്തിക്കുന്ന ഐ.വൈ.സി.സിയെ തള്ളുകയോ കൊള്ളുകയോ ചെയ്യാതെ കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് ടി.സിദ്ദിഖ് എം.എൽ.എ. പ്രശ്നങ്ങൾ പരിഹരിച്ച് എല്ലാവരെയും ചേർത്തുനിർത്തി മുന്നോട്ട് പോകാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഐ.വൈ.സി.സിക്ക് കോൺഗ്രസിന്റെ ഒരുതലത്തിലും അംഗീകാരമില്ലെന്ന് ഒ.ഐ.സി.സി നേതാക്കൾ കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.
ഐ.വൈ.സി.സി എന്ന സംഘടനയെ അംഗീകരിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് എല്ലാവരെയും ഒരുമിച്ച് നിർത്തും എന്നായിരുന്നു മറുപടി. ഒ.ഐ.സി.സിയുടെ മെംബർഷിപ്പ് കാമ്പയിൻ ആരംഭിച്ചിരിക്കുകയാണ്. എല്ലാ വിഭാഗം ആളുകളെയും കോർത്തിണക്കി മുന്നോട്ട് പോകും. കെ.പി.സി.സിയുടെ അംഗീകാരമുള്ള മാതൃസഘടനയാണ് ഒ.ഐ.സി.സി. അതിെന്റ ഉപഘടകങ്ങൾ രൂപീകരിക്കാനുള്ള സംവിധാനം കോൺഗ്രസ് പാർട്ടിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഐ.വൈ.സി.സി എന്ന സംഘടനക്ക് കോൺഗ്രസിെന്റ ഏതെങ്കിലും തലത്തിൽ അംഗീകാരമുണ്ടോയെന്ന ചോദ്യത്തിന് ഉത്തരം നൽകാൻ അദ്ദേഹം തയ്യാറായില്ല. ഐ.വൈ.സി.സിയുടെ പരിപാടികളിൽ പങ്കെടുക്കുന്നതിന് നേതാക്കൾക്ക് കെ.പി.സി.സിയുടെ വിലക്കുണ്ടോ എന്ന ചോദ്യത്തിന് ഒ.ഐ.സി.സിയുടെ പരിപാടികളിൽ മാത്രമേ നേതാക്കൾ പങ്കെടുക്കാവൂ എന്ന് കെ.പി.സി.സി നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഒ.ഐ.സി.സിയുടെ സംഘടനാ സംവിധാനത്തിലെ ഏകോപനക്കുറവ് സംബന്ധിച്ച് റിപ്പോർട്ട് തയ്യാറാക്കി കെ.പി.സി.സി അധ്യക്ഷന് നൽകും. സംഘടനാപരമായി ചില കാര്യങ്ങൾ പൂർത്തീകരിക്കപ്പെടാനുണ്ടെന്ന് ബോധ്യമുണ്ട്. അതിനാവശ്യമായ നടപടി കെ.പി.സി.സി പ്രസിഡന്റുമായും ഗ്ലോബൽ പ്രസിഡന്റുമായും ആലോചിച്ച് സ്വീകരിക്കും.
കോൺഗ്രസ് വിശാലയമായ ഒരു സംഘടനയാണ്. അതിനകത്ത് ചെറിയ തരത്തിലുള്ള അഭിപ്രമായ വ്യത്യാസങ്ങളുണ്ടാകും. കോൺഗ്രസ് സംസ്കാരമുള്ള ആളുകൾ നെഹ്റു വേദി, ഇന്ദിരാജി വേദി, തുടങ്ങിയ സംഘടനകളുണ്ടാക്കിയാൽ അതിനെ ഔദ്യോഗികമായി വിലക്കേണ്ട കാര്യമില്ല. അവരെക്കൂടി ഒ.ഐ.സി.സിയുടെ കീഴിലേക്ക് കൊണ്ടുവരണമെന്നതാണ് പാർട്ടി നിലപാട്. മെംബർഷിപ്പിന് ഡ്രൈവിന് ശേഷം ഒ.ഐ.സി.സിയുടെ പ്രവർത്തനം ആഗോള തലത്തിൽ കൂടുതൽ ശക്തിപ്പെടുത്താനും ഏകോപനമുണ്ടാക്കാനും നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.