സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാൻ പദ്ധതികളുമായി തംകീൻ
text_fieldsമനാമ: സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേക പദ്ധതിയുമായി തംകീൻ രംഗത്ത്. കൂടുതൽ പേർ സംരംഭങ്ങളുമായി മുന്നോട്ടുവരുന്നതിന് പ്രചോദനം നൽകുകയാണ് ഇതുവഴി ഉദ്ദേശിക്കുന്നത്. ബഹ്റൈൻ കേന്ദ്രമായി തുടങ്ങുന്ന എല്ലാ സ്റ്റാർട്ടപ്പുകൾക്കും പിന്തുണയും പ്രോത്സാഹനവും നൽകാൻ പദ്ധതിയിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മികച്ച സാമ്പത്തിക വളർച്ച ഉറപ്പാക്കാനും പുതിയ സംരംഭകർ രംഗത്തുവരുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു. 2013ൽ ആരംഭിച്ച ബഹ്റൈൻ സ്റ്റാർട്ടപ് പദ്ധതി വഴി കമ്പനികൾക്കും നിക്ഷേപകർക്കും വ്യാപാരികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രോത്സാഹനം നൽകാൻ സാധിച്ചതായി തംകീൻ ചീഫ് എക്സിക്യൂട്ടിവ് ഇൻചാർജ് മഹ മഫീസ് വ്യക്തമാക്കി.പുതിയ ചിന്തകൾക്കും കണ്ടുപിടിത്തങ്ങൾക്കും സാമൂഹിക പങ്കാളിത്തവും സഹകരണവും ഉറപ്പാക്കാനും അതുവഴി സംരംഭങ്ങളായി അവയെ വളർത്തിക്കൊണ്ടുവരാനും സാധിച്ചിട്ടുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.