‘തൻമിയ സ്മാഷ് ഓഫ് ടൈറ്റൻസ്’ ബാഡ്മിന്റൺ ടൂർണമെന്റ്
text_fieldsമനാമ: 8PM ഷട്ടിലേഴ്സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘തൻമിയ സ്മാഷ് ഓഫ് ടൈറ്റൻസ്’ ബാഡ്മിന്റൺ ടൂർണമെന്റ് വിജയകരമായി സമാപിച്ചു. ബഹ്റൈൻ പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ മോനി ഓടിക്കണ്ടത്തിൽ, ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് എന്നിവർ സന്നിഹിതരായിരുന്നു. സൗദിയിൽ നിന്നെത്തിയ ഒബ്റോൺ അക്കാദമി, ബഹ്റൈനിൽ നിന്നുള്ള 8PM ഷട്ടിലേഴ്സ്, എഡ്യൂ സ്പോർട്സ് അക്കാദമി എന്നിവർ മാറ്റുരച്ച ടൂർണമെന്റിൽ ആതിഥേയരായ 8PM ഷട്ടിലേഴ്സ് വിജയികളായി. എഡ്യൂ സ്പോർട്സ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.
ബെസ്റ്റ് പ്ലെയർ അവാർഡ് ഒബ്റോണിന്റെ എഡ്വിൻ ലാൽ നേടി. ജേതാക്കൾക്ക് അവാർഡുകൾ വിതരണം ചെയ്തു. എഡ്യൂ സ്പോർട്സ് നുവൈദ്രാത് സ്പോർട്സ് അക്കാദമി ആണ് പരിപാടിക്ക് വേദിയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.