അബ്ദുൽ ഗഫൂർ പാടൂരിന് തർബിയ യാത്രയയപ്പ് നൽകി
text_fieldsമനാമ: 47 വർഷത്തെ പ്രവാസജീവിതത്തിനുശേഷം സ്വദേശത്തേക്ക് തിരിച്ചു പോകുന്ന അബ്ദുൽ ഗഫൂർ പാടൂരിന് തർബിയ ഇസ്ലാമിക് സൊസൈറ്റി യാത്രയയപ്പ് നൽകി. നാഷനൽ പ്രോജക്ട് ഡിപ്പാർട്മെന്റ് ഡയറക്ടർ ശൈഖ്ആദിൽ റാഷിദ് ബുസൈബ അദ്ദേഹത്തിനുള്ള സർട്ടിഫിക്കറ്റ് സമ്മാനിച്ചു.
വർഷങ്ങളായി അദ്ദേഹം സൊസൈറ്റിയുമായി ബന്ധപ്പെട്ട് നടത്തിയ പ്രവർത്തനങ്ങൾ ദീപ്തസ്മരണകളായി എന്നും നിലനിൽക്കുമെന്ന് ഷെയ്ഖ് തന്റെ സംസാരത്തിൽ പരാമർശിച്ചു. തനിക്ക് ലഭിച്ച ഈ അംഗീകാരം അൽ മന്നാഇ സെന്റർ മലയാള വിഭാഗത്തിന് കൂടെ അവകാശപ്പെട്ടതാണെന്ന് അബ്ദുൽ ഗഫൂർ തന്റെ മറുപടി പ്രസംഗത്തിൽ പറഞ്ഞു. അൽ മന്നാഇ സെന്റർ കോഓഡിനേറ്റർ ഡോ. സഅദുല്ല അൽ മുഹമ്മദി, യാഖൂബ് ഈസ, സി.കെ. അബ്ദുല്ല എന്നിവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.