‘തർതീൽ’ ഹോളി ഖുർആൻ മത്സര രജിസ്ട്രേഷൻ ആരംഭിച്ചു
text_fieldsമനാമ: ഖുർആൻ പഠനവും പാരായണവും പ്രോത്സാഹിപ്പിക്കുന്നതിന് പ്രവാസി വിദ്യാർഥികളെയും യുവജനങ്ങളെയും ലക്ഷ്യംവെച്ച് രിസാല സ്റ്റഡി സർക്കിൾ ഗ്ലോബൽ തലത്തിൽ സംഘടിപ്പിക്കുന്ന തർതീൽ-ഹോളി ഖുർആൻ മത്സര പരിപാടികളുടെ ബഹ്റൈൻ തല രജിസ്ട്രേഷൻ ആരംഭിച്ചു.
റമദാനോടനുബന്ധിച്ച് നടത്തിവരുന്ന തർതീലിന്റെ ആറാമത് പതിപ്പാണ് ഈ വർഷം നടക്കുന്നത്. പാരായണം മുതൽ ഗവേഷണംവരെ പ്രത്യേക പാരമ്പര്യവും നിയമങ്ങളുമുള്ള ഖുർആൻ വിജ്ഞാനീയങ്ങളും ആശയങ്ങളും പ്രചരിപ്പിക്കുകയും ഈ മേഖലയിലേക്ക് പുതുതലമുറയെ വളർത്തിക്കൊണ്ടുവരുകയുമാണ് തർതീൽ ലക്ഷ്യമാക്കുന്നത്.
പ്രാദേശിക യൂനിറ്റുകളിൽ നടന്ന സ്ക്രീനിങ് പരിപാടികളോടെ തുടക്കംകുറിച്ച ‘തർതീൽ’ സെക്ടർ, സോൺ മത്സരങ്ങൾക്ക് ശേഷം ഏപ്രിൽ ഏഴിന് ദേശീയതല മത്സരത്തോടെ സമാപിക്കും. കിഡ്സ്, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിലായി തിലാവത് (പാരായണം), ഹിഫ്ള് (മനഃപാഠം), കഥപറയൽ, ഖുർആൻ സെമിനാർ, ഖുർആൻ ക്വിസ്, രിഹാബുൽ ഖുർആൻ, മുബാഹസ എന്നിവയാണ് പ്രധാന മത്സരയിനങ്ങൾ. കൂടാതെ ദേശീയതല മത്സരങ്ങളുടെ ഭാഗമായി ഖുർആൻ എക്സ്പോയും ഒരുക്കുന്നുണ്ട്. സോൺ തലങ്ങളിൽ ഖുർആൻ സെമിനാറും സംഘടിപ്പിക്കും. തർതീൽ മത്സരങ്ങളുടെ ഭാഗമാകാൻ താൽപര്യപ്പെടുന്നവർ 33706447, 32135951 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.
ബഹ്റൈൻ നാഷനൽ തർതീൽ പ്രഖ്യാപനം ഐ.സി.എഫ് നാഷനൽ പ്രസിഡന്റ് സൈനുദ്ദീൻ സഖാഫി നിർവഹിച്ചു. ആർ.എസ്.സി ഗ്ലോബൽ എക്സി അംഗം അഡ്വ. ഷബീർ, നാഷനൽ ചെയർമാൻ മുനീർ സഖാഫി, നാഷനൽ ജനറൽ സെക്രട്ടറി അഷ്റഫ് മങ്കര, നാഷനൽ കലാലയം സെക്രട്ടറി റഷീദ് തെന്നല, വൺ ടു ത്രീ ഫാഷൻ എം.ഡി അബ്ദുല്ല ഹാജി തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.