Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനി​കു​തി വെ​ട്ടി​പ്പ്:...

നി​കു​തി വെ​ട്ടി​പ്പ്: മൂ​ന്ന്​ ഏ​ഷ്യ​ക്കാ​ർ​ക്ക്​ ത​ട​വ്​

text_fields
bookmark_border
arrest
cancel

​മ​നാ​മ: ടാ​ക്​​സ്​ ത​ട്ടി​പ്പ്​ ന​ട​ത്തി​യ കേ​സി​ൽ ര​ണ്ട്​ പേ​ർ​ക്ക്​ മൂ​ന്നു വ​ർ​ഷം ത​ട​വി​ന്​ ഒ​ന്നാം ഹൈ ​ക്രി​മി​ന​ൽ കോ​ട​തി വി​ധി​ച്ചു. ഒ​രു ല​ക്ഷം ദീ​നാ​റി​ന്‍റെ ടാ​ക്​​സ്​ ത​ട്ടി​പ്പാ​ണ്​ ര​ണ്ട്​ ഏ​ഷ്യ​ൻ വം​ശ​ജ​ർ ചേ​ർ​ന്നു​ ന​ട​ത്തി​യ​ത്. രാ​ജ്യ​ത്തേ​ക്ക്​ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​ന്​ വി​ല​ക്കു​ള്ള വ​സ്​​തു​ക്ക​ളെ​ത്തി​ക്കു​ക​യും അ​തി​ന്‍റെ ടാ​ക്​​സ്​ വെ​ട്ടി​പ്പ്​ ന​ട​ത്തു​ക​യും ചെ​യ്​​ത​തി​ന്‍റെ പേ​രി​ലാ​ണ്​ ഇ​വ​ർ അ​റ​സ്റ്റി​ലാ​യി​രു​ന്ന​ത്.

ഇ​വ​ർ ത​ട്ടി​പ്പ്​ ന​ട​ത്തി​യ 58,000 ദീ​നാ​ർ വീ​തം തി​രി​ച്ച​ട​ക്കാ​നും കോ​ട​തി വി​ധി​ച്ചു. ശി​ക്ഷ കാ​ലാ​വ​ധി​ക്കു​ ശേ​ഷം ബ​ഹ്​​റൈ​നി​ലേ​ക്ക്​ വീ​ണ്ടും വ​രാ​നാ​വാ​ത്ത വി​ധം തി​രി​ച്ച​യ​ക്കാ​നും കോ​ട​തി വി​ധി​ച്ചി​ട്ടു​ണ്ട്.

ക​സ്റ്റം​സ്​ ഡ്യൂ​ട്ടി, വാ​റ്റ്​ എ​ന്നി​വ​യി​ലാ​ണ്​ കൃ​ത്രി​മം ചെ​യ്​​ത​ത്. പ്ര​തി​ക​ളി​ലൊ​രാ​ളു​ടെ കീ​ഴി​ലു​ള്ള ക​മ്പ​നി​ക്ക്​ 3,52,362 ദീ​നാ​ർ പി​ഴ​യും വി​ധി​ച്ചു.

ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലൊ​ന്നി​ൽ നി​ന്നു​മെ​ത്തി​യ ക​ണ്ടെ​യ്​​ന​റി​ലാ​ണ്​ പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​ക്ക്​ ക​സ്​​റ്റം​സ്​ ഡ്യൂ​ട്ടി​യോ വാ​റ്റ്​ അ​ട​ക്കു​ക​യോ ചെ​യ്​​തി​രു​ന്നി​ല്ലെ​ന്നും ക​ണ്ടെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tax evasionBahrain News
News Summary - Tax evasion: Three Asians jailed
Next Story