അർബുദരോഗികൾക്ക് കാരുണ്യസ്പർശവുമായി അധ്യാപിക
text_fieldsഇന്ത്യൻ സ്കൂൾ അധ്യാപിക എം.കെ. ഗിരിജ പാർലമെന്റ് അംഗം ഡോ. മറിയം അൽ ദേനിൽനിന്ന് പ്രശംസാപത്രം ഏറ്റുവാങ്ങുന്നു
മനാമ: ഇന്ത്യൻ സ്കൂൾ അധ്യാപിക എം.കെ. ഗിരിജ അർബുദരോഗികൾക്കായി തന്റെ മുടി ദാനംചെയ്തു. കാൻസർ കെയർ ഗ്രൂപ് (സി.സി.ജി) ബഹ്റൈൻ പ്രതിഭ, റോയൽ ബഹ്റൈൻ ഹോസ്പിറ്റൽ, കിംസ് ഹെൽത്ത് മെഡിക്കൽ സെന്റർ എന്നിവയുമായി സഹകരിച്ച് ഹെയർ ഡൊണേഷൻ ക്യാമ്പിൽ പങ്കെടുത്താണ് അവർ മുടി നൽകിയത്. ഫെബ്രുവരി നാലിന് ലോക അർബുദ ദിനത്തോടനുബന്ധിച്ച് പാർലമെന്റ് അംഗം ഡോ. മറിയം അൽ ദേനിൽനിന്ന് അവർ പ്രശംസാപത്രം ഏറ്റുവാങ്ങി. ഇന്ത്യൻ സ്കൂൾ ഹിന്ദി വിഭാഗത്തിൽ അധ്യാപികയാണ് ഗിരിജ. സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി എന്നിവർ അധ്യാപികയുടെ കാരുണ്യ പ്രവർത്തനത്തെ അഭിനന്ദിച്ചു. ബഹ്റൈൻ കാൻസർ സൊസൈറ്റി അർബുദരോഗികൾക്കുള്ള വിഗ്ഗുകൾ നിർമിക്കുന്നതിന് മുടി ഉപയോഗിക്കും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.