രേഖകൾ നഷ്ടപ്പെട്ട് ദുരിതത്തിലായ യുവാവിന് യാത്ര ടിക്കറ്റും ഗൾഫ് കിറ്റും നൽകി ടീം വെൽകെയർ
text_fieldsമനാമ: രേഖകൾ നഷ്ടപ്പെട്ട് ദുരിതത്തിലായ യുവാവിന് യാത്ര ടിക്കറ്റും ഗൾഫ് കിറ്റും നൽകി ടീം വെൽകെയർ.
രണ്ടുകൊല്ലം മുമ്പ് വിസിറ്റ് വിസയിൽ ബഹ്റൈനിൽ എത്തിയ കാസർകോട് സ്വദേശിയായ യുവാവാണ് നാട്ടിലേക്ക് മടങ്ങിയത്. ജോലി അന്വേഷണത്തിനിടയിൽ പാസ്പോർട്ട് നഷ്ടപ്പെട്ട് ജോലിയും വരുമാനവും ഇല്ലാതെ ഇദ്ദേഹം പ്രയാസത്തിലാവുകയായിരുന്നു. പ്രവാസി വെൽഫെയറിന്റെ സേവനവിഭാഗമായ ടീം വെൽകെയർ ഉദാരമതികളുടെ സഹായത്തോടെയാണ് യാത്രാ ടിക്കറ്റും ഗൾഫ് കിറ്റും നൽകി നാട്ടിലേക്ക് മടങ്ങുന്നതിന് സഹായിച്ചത്.
ഇന്ത്യൻ എംബസിയിൽനിന്ന് തൽക്കാൽ പാസ്പോർട്ടും ഇമിഗ്രേഷൻ ക്ലിയറൻസും നടത്തി കഴിഞ്ഞദിവസം യുവാവ് സുരക്ഷിതമായി നാട്ടിലെത്തി. തന്റെയും കുടുംബത്തിന്റെയും മെച്ചപ്പെട്ട ഭാവി ജീവിതത്തിനായി പ്രവാസജീവിതം തെരഞ്ഞെടുത്ത് പ്രയാസത്തിലകപ്പെട്ട യുവാവിന്റെ ദുരിതമകറ്റി നാട്ടിലെത്തിക്കാൻ സഹായിച്ച എല്ലാ സുമനസ്സുകൾക്കും പ്രവാസി വെൽഫെയറിന്റെയും ടീം വെൽകെയറിന്റെയും നന്ദിയും കടപ്പാടും അറിയിക്കുന്നതായി ടീം വെൽകെയർ കൺവീനർ മുഹമ്മദലി മലപ്പുറം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.