Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവാ​ഹ​ന​ങ്ങ​ളു​ടെ...

വാ​ഹ​ന​ങ്ങ​ളു​ടെ സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന: അം​ഗീ​കൃ​ത സ്വ​കാ​ര്യ പ​രി​ശോ​ധ​നാ കേ​​ന്ദ്ര​ങ്ങ​ളി​ൽ മാ​ത്രം

text_fields
bookmark_border
വാ​ഹ​ന​ങ്ങ​ളു​ടെ സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന: അം​ഗീ​കൃ​ത സ്വ​കാ​ര്യ പ​രി​ശോ​ധ​നാ കേ​​ന്ദ്ര​ങ്ങ​ളി​ൽ മാ​ത്രം
cancel
camera_alt

ക​മാ​ൻ​ഡ​ർ ശൈ​ഖ് അ​ബ്ദു​ൽ റ​ഹ്മാ​ൻ ബി​ൻ അ​ബ്ദു​ൽ വ​ഹാ​ബ് ആ​ൽ ഖ​ലീ​ഫ

മ​നാ​മ: വാ​ഹ​ന​ങ്ങ​ളു​ടെ വാ​ർ​ഷി​ക സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന ഘ​ട്ടം ഘ​ട്ട​മാ​യി പൂ​ർ​ണ​മാ​യും അം​ഗീ​കൃ​ത സ്വ​കാ​ര്യ പ​രി​ശോ​ധ​നാ കേ​​ന്ദ്ര​ങ്ങ​ളി​ലാ​യി​രി​ക്കു​​മെ​ന്ന് പ​ബ്ലി​ക് അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ക​മാ​ൻ​ഡ​ർ ശൈ​ഖ് അ​ബ്ദു​ൽ റ​ഹ്മാ​ൻ ബി​ൻ അ​ബ്ദു​ൽ വ​ഹാ​ബ് ആ​ൽ ഖ​ലീ​ഫ അ​റി​യി​ച്ചു.

ജ​ന​റ​ൽ ട്രാ​ഫി​ക് അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്റെ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യും നേ​രി​ട്ടു​ള്ള മേ​ൽ​നോ​ട്ട​ത്തി​ലും ലൈ​റ്റ്, ഹെ​വി വാ​ഹ​ന​ങ്ങ​ൾ​ക്കും മോ​ട്ടോ​ർ​സൈ​ക്കി​ളു​ക​ൾ​ക്കു​മാ​യി 11 സാ​ങ്കേ​തി​ക പ​രി​ശോ​ധ​നാ കേ​ന്ദ്ര​ങ്ങ​ൾ തു​റ​ക്കും. ഈ ​കേ​ന്ദ്ര​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് ആ​വ​ശ്യ​മാ​യ സാ​ങ്കേ​തി​ക പ​രി​ശീ​ല​നം ന​ൽ​കും. മൂ​ന്ന് ഘ​ട്ട​ങ്ങ​ളാ​യി പ​രി​ശോ​ധ​ന​യു​ടെ ഷെ​ഡ്യൂ​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.ആ​ഗ​സ്റ്റ് ഒ​ന്നു​മു​ത​ൽ 10 വ​ർ​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മി​ല്ലാ​ത്ത എ​ല്ലാ എ​ല്ലാ ചെ​റു​വാ​ഹ​ന​ങ്ങ​ളു​ടെ​യും മോ​ട്ടോ​ർ​സൈ​ക്കി​ളു​ക​ളു​ടെ​യും പ​രി​ശോ​ധ​ന സ്വ​കാ​ര്യ പ​രി​ശോ​ധ​നാ കേ​​ന്ദ്ര​ങ്ങ​ളി​ലാ​യി​രി​ക്കും ന​ട​ത്തേ​ണ്ട​ത്.

2025 ജ​നു​വ​രി ഒ​ന്നു​മു​ത​ൽ പ​ഴ​ക്കം പ​രി​ഗ​ണി​ക്കാ​തെ എ​ല്ലാ ചെ​റു​വാ​ഹ​ന​ങ്ങ​ളു​ടെ​യും മോ​ട്ടോ​ർ​സൈ​ക്കി​ളു​ക​ളു​ടെ​യും പ​രി​ശോ​ധ​ന സ്വ​കാ​ര്യ പ​രി​ശോ​ധ​നാ കേ​​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റും. 2025 ജൂ​ലൈ ഒ​ന്നു​മു​ത​ൽ ഹെ​വി വാ​ഹ​ന​ങ്ങ​ളും പൊ​തു​ഗ​താ​ഗ​ത​ത്തി​നു​പ​യോ​ഗി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടെ മ​റ്റെ​ല്ലാ ത​രം വാ​ഹ​ന​ങ്ങ​ളും സ്വ​കാ​ര്യ പ​രി​ശോ​ധ​നാ കേ​​ന്ദ്ര​ങ്ങ​ളി​ൽ പ​രി​ശോ​ധി​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Technical Inspection of Vehicles
News Summary - Technical Inspection of Vehicles: Authorized Self Inspection Case Only in Ndrang
Next Story