ടീൻസ് ഇന്ത്യ റെസിഡൻഷ്യൽ ക്യാമ്പിന് സമാപനം
text_fieldsമനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷനുമായി സഹകരിച്ച് ടീൻസ് ഇന്ത്യ ബഹ്റൈൻ സംഘടിപ്പിച്ച സമ്മർ റെസിഡൻഷ്യൽ ക്യാമ്പ് സമാപിച്ചു. ഈസ്റ്റ് റിഫയിലെ ദിശ സെന്ററിൽ നടന്ന പരിപാടി ഫ്രൻസ് സോഷ്യൽ അസോസിയേഷൻ ആക്ടിങ് പ്രസിഡന്റ് സമീർ ഹസൻ ഉദ്ഘാടനം ചെയ്തു. സമയത്തെ ക്രിയാത്മകമായി ഉപയോഗിക്കുകയും വായനയും പഠനവും സമൂഹത്തിനും വ്യക്തിത്വത്തിനും ഉപകരിക്കുംവിധം ക്രിയാത്മകമായി ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് കുട്ടികൾക്കുവേണ്ടി ഫോട്ടോഗ്രഫി വർക് ഷോപ്, നേതൃത്വ ഗുണം, മോട്ടിവേഷൻ, കലാപരിപാടികൾ, തൈക്വാൻഡോ, ജേണലിസം, ബിസിനസ് സ്റ്റാർട്ടപ്, അഭിനയം തുടങ്ങിയ വൈവിധ്യമാർന്ന വിഷയങ്ങളിൽ സെഷനുകൾ നടന്നു.
പ്രമുഖ ട്രെയിനർ വൈ. ഇർഷാദ് കായംകുളം, വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ സൈദലവി പൊന്നാനി, മോട്ടിവേഷൻ സ്പീക്കർ ഫാസിൽ താമരശ്ശേരി, യൂസുഫ് തൈക്വാൻഡോ, ആക്ട്രസ്സ് സുജിത രമേശ്, അബ്ദുൽ ഹഖ്, എ.എം. ഷാനവാസ്, സഈദ് റമദാൻ നദ്വി, ശംജിത്ത് എന്നിവർ രണ്ട് ദിവസങ്ങളിലായി നടന്ന ക്യാമ്പിന്റെ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
ടീൻസ് ഇന്ത്യ സെക്രട്ടറി വി.കെ. അനീസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ സാജിദ സലീം സ്വാഗതവും ഫാത്തിമ സാലിഹ് നന്ദിയും പറഞ്ഞു. ഫ്രൻഡ്സ് റിഫ ഏരിയ പ്രസിഡന്റ് അഹ്മദ് റഫീഖ് ആശംസകൾ നേർന്നു. ഷഹീന നൗമൽ, ലൂന ഷഫീഖ്, ലുലു ഹഖ്, ഫസീല ഹാരിസ്, മൂസ കെ. ഹസൻ, മഹമൂദ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.