ഇന്ത്യയിൽനിന്ന് ബഹ്റൈനിലേക്ക് വരുന്നവർക്ക് പത്ത് ദിവസത്തെ ക്വാറൻറീൻ
text_fieldsമനാമ: ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിൽനിന്ന് ബഹ്റൈനിലേക്ക് വരുന്ന യാത്രക്കാർക്കുള്ള പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ഇൗ രാജ്യങ്ങളിൽനിന്ന് വരുന്നവർ സ്വന്തം താമസ സ്ഥലത്തോ നാഷണൽ ഹെൽത്ത് റഗുലേറ്ററി അതോറിറ്റിയുെട അംഗീകാരമുള്ള ഹോട്ടലിലോ 10 ദിവസത്തെ ക്വാറൻറീനിൽ കഴിയണം. നാഷണൽ മെഡിക്കൽ ടാസ്ക്ഫോഴ്സിേൻറതാണ് തീരുമാനം.
ഇതിന് പുറമേ, ആറ് വയസിന് മുകളിൽ പ്രായമുള്ളവർ യാത്ര പുറപ്പെടുന്നതിന് മുമ്പ് 48 മണിക്കുറിനുള്ളിൽ നടത്തിയ കോവിഡ് പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. സർട്ടിഫിക്കറ്റിൽ ക്യൂ.ആർ കോഡ് ഉണ്ടായിരിക്കണം. ബഹ്റൈനിൽ എത്തുേേമ്പാൾ വിമാനത്താവളത്തിൽവെച്ചും തുടർന്ന് അഞ്ചാം ദിവസവും പത്താം ദിവസവും കോവിഡ് പരിശോധന നടത്തുകയും വേണം.
രാജ്യത്ത് 12നും 17നും ഇടയിൽ പ്രായമുള്ളവർക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകാനും തീരുമാനിച്ചിട്ടുണ്ട്. ഫൈസർ-ബയോൺടെക് വാക്സിനാണ് ഇവർക്ക് നൽകുക. കൗമാരക്കാരിൽ രോഗ പ്രതിരോധ ശേഷിയുണ്ടാക്കുന്നതിന് ലോകാരോഗ്യ സംഘടനയുടെ ഉപദേശക സമിതിയുടെയും അമേരിക്കയിലെ സെൻറർ ഫോർ ഡീസിസ് കൺട്രോളിെൻറയും ശിപാർശുകളുടെ അടിസ്ഥാനത്തിലാണ് നടപടി. healthalert.gov.bh എന്ന വെബ്സൈറ്റിൽ കൗമാരക്കാർക്ക് കുത്തിവെപ്പിന് രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യം ഉടൻ ആരംഭിക്കും. രജിസ്റ്റർ ചെയ്യുന്നതിനും രക്ഷിതാവിെൻറ അനുമതി ആവശ്യമാണ്. കുത്തിവെപ്പെടുക്കുേമ്പാൾ രക്ഷിതാവിെൻറ സാന്നിധ്യവുമുണ്ടാകണം.
ആശങ്കാ വിഭാഗത്തിലുള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകുന്നതിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചതായും ടാസ്ക്ഫോഴ്സ് അറിയിച്ചു. സിനോഫാം വാക്സിൻ രണ്ടാം ഡോസ് എടുത്ത് ആറ് മാസം കഴിഞ്ഞവർക്കാണ് ബൂസ്റ്റർ ഡോസ് നൽകുക. കോവിഡ് പ്രതിരോധത്തിലെ മുന്നണിപ്പോരാളികൾക്കും 50 വയസിന് മുകളിലുള്ളവർക്കും അമിത വണ്ണം, കുറഞ്ഞ പ്രതിരോധ ശേഷി, വിട്ടുമാറാത്ത അസുഖങ്ങൾ എന്നിവയുള്ളവർക്കും ബൂസ്റ്റർ ഡോസ് നൽകും.
മറ്റ് വിഭാഗങ്ങളിലുള്ള സ്വദേശികൾക്കും പ്രവാസികൾക്കും ബൂസ്റ്റർ ഡോസ് സ്വകീരിക്കുന്നതിനുള്ള സമയക്രമം പിന്നീട് പ്രഖ്യാപിക്കും. രണ്ടാം ഡോസ് സ്വീകരിച്ച് 12 മാസം കഴിഞ്ഞാണ് ഇവർക്ക് ബൂസ്റ്റർ ഡോസ് നൽകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.