ഭീകരസംഘം പിടിയിൽ; സ്ഫോടക വസ്തുശേഖരവും കണ്ടെടുത്തു
text_fieldsമനാമ: സുരക്ഷ ഉദ്യോഗസ്ഥരുടെ പതിവ് അന്വേഷണത്തിനിടെ 10അംഗ ഭീകര സംഘത്തെ തിരിച്ചറിഞ്ഞു. ഇവർ രാജ്യത്തെ വിവിധ ഭീകര പ്രവർത്തനങ്ങളുമായി ബന്ധമുള്ളവരാണെന്ന് സംശയിക്കുന്നു. ‘സറായ അൽ അശ്തർ’ ഗ്രൂപ്പ് നേതാവ് ഹുസൈൻ അലി അഹ്മദ് ദാവൂദിെൻറ (31) നേതൃത്വത്തിലാണ് ഇൗ സംഘം പ്രവർത്തിക്കുന്നതെന്ന് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. ഇയാളുടെ പൗരത്വം റദ്ദാക്കിയിട്ടുണ്ട്. മൂന്ന് കേസുകളിലായി ജീവപര്യന്തം ശിക്ഷ ലഭിച്ച ഇയാൾ ഇറാനിൽ ഒളിച്ചുകഴിയുകയാണ്. പൊലീസുകാരുടെ ജീവൻ അപഹരിച്ച നിരവധി ആക്രമണങ്ങൾ നടത്തിയത് ദാവൂദിെൻറ നേതൃത്വത്തിലുള്ള ഗൂഢാലോചനയിലാണെന്ന് കരുതുന്നു. ഇൗ സംഘത്തിലെ ഏഴുപേരെ പിടികൂടിയിട്ടുണ്ട്. ഹസൻ മകി അബാസ് ഹസൻ, മഹ്മൂദ് മുഹമ്മദ് അലി മുല്ല സലീം, സൈനബ് മകി അബ്ബാസ്, അമീൻ ഹബീബ് അലി ജാസിം, ഹുസൈൻ മുഹമ്മദ് ഹുസൈൻ ഖമീസ്, ഹസൻ അതിഅ മുഹമ്മദ് സാലിഹ്, ഹുസൈൻ ഇബ്രാഹിം മുഹമ്മദ് ഹസ്സൻ ദാഇഫ് എന്നിവരാണ് പിടിയിലായത്.
സെയ്ദ് ഹാദി ഹസ്സൻ മജീദ് റാഥി, സാദിഖ് മുഹമ്മദ് അബ്ദുൽ റസൂൽ ദർവീഷ് എന്നിവരെ പിടികൂടാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിൽ ദമിസ്താൻ, കർസകാൻ, മാലികിയ, ദാറുകുലൈബ് എന്നിവടങ്ങളിൽനിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടികൂടി.
ഫോറൻസിക് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. സ്േഫാടക വസ്തുക്കൾ പിന്നീട് സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. 127 കിലോ അത്യുഗ്രശേഷിയുള്ള സ്ഫോടക വസ്തുക്കളാണ് പിടികൂടിയത്. നാടൻ ആയുധങ്ങളും ബോംബുകളും ഇലക്ട്രിക് ഡിറ്റനേറ്ററുകളും ഗ്രനേഡുകളും പിടികൂടിയ സാധനങ്ങളിൽ പെടും.
ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻറ് ഫോറൻസിക് സയൻസ് ജനറൽ ഡയറക്ടറേറ്റ് നിയമ നടപടികൾ പൂർത്തിയാക്കി കേസ് പബ്ലിക് പ്രൊസിക്യൂഷന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.