ഭീകര സംഘടന : ബഹ്റൈനിൽ രണ്ടുപേർ അറസ്റ്റിൽ
text_fieldsമനാമ: മനുഷ്യാവകാശ പ്രവർത്തനങ്ങൾക്കെന്ന പേരിൽ ഭീകര സംഘടനയുണ്ടാക്കി പ്രവർത്തിക്കുന്ന രണ്ടുപേരെ അറസ്റ്റുചെയ്തതായി ടെറർ ക്രൈം പ്രൊസിക്യൂഷൻ ചീഫ് അഡ്വ. ജനറൽ അഹ്മദ് അൽ ഹമ്മാദി അറിയിച്ചു. സംഘടനയുടെ സ്ഥാപകനും സഹായിയുമാണ് പിടിയിലായത്. നിയമവിരുദ്ധ സംഘടനയുണ്ടാക്കൽ, രാജ്യത്തിെൻറ വിവിധ ഏജൻസികളുടെ പ്രവർത്തനം തടസപ്പെടുത്തൽ, ജനങ്ങളുടെ സ്വാതന്ത്ര്യം തടയൽ, ഭീകരതയിലൂടെ ദേശീയ െഎക്യം തകർക്കൽ, ബഹ്റൈന് പുറത്തുള്ള ഭീകര ഗ്രൂപ്പുമായി ബന്ധം സ്ഥാപിക്കൽ, ഭീകര പ്രവർത്തനങ്ങൾക്കായി പണം സമാഹരിക്കൽ, രാജ്യവിരുദ്ധ സംഘടനയിൽ നിന്ന് ഉപഹാരങ്ങൾ സ്വീകരിക്കൽ എന്നീ കുറ്റങ്ങൾ ഇവർക്കെതിരെ ചുമത്തി. സുരക്ഷ ഉദ്യോഗസ്ഥർക്കുനേരെ ആക്രമണം നടത്തൽ, ക്രമസമാധാനവും സുരക്ഷയും തകർക്കാനായി വ്യാജ പ്രചാരണം എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. ‘മനാമ ഹ്യൂമൻറൈറ്റ്സ് ഒബ്സർവേറ്ററി’ എന്ന പേരിലാണ് സംഘടന പ്രവർത്തിച്ചിരുന്നത്.ഇവർ മനാമയിലെ ആഭ്യന്തര മന്ത്രാലയത്തിെൻറ കെട്ടിടം ആക്രമിച്ചതായും പരാതിയുണ്ട്. ഇവർക്ക് ലബനാനിലെ ഹിസ്ബുല്ല ഗ്രൂപ്പിൽ നിന്ന് ധനസഹായം ലഭിച്ചതായി പറയുന്നു. ലബനാനിൽ താമസിക്കുന്ന ബഹ്റൈനി പൗരൻ വഴിയാണ് പണം ലഭിച്ചത്.ബഹ്റൈനിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നതായി ഹിസ്ബുല്ലയുടെ പിന്തുണയോടെ വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്ന് പ്രൊസിക്യൂഷൻ ചീഫ് വ്യക്തമാക്കി. അറസ്റ്റിലായവരെ തുടരന്വേഷണത്തിനായി റിമാൻറ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.