ലുലു ഹൈപ്പർമാർക്കറ്റിൽ തായ് ഭക്ഷ്യമേള
text_fieldsമനാമ: ലുലു ഹൈപ്പർമാർക്കറ്റിൽ 'തായ്ലൻഡ് രുചികൾ' എന്ന പേരിൽ ഭക്ഷ്യമേളക്ക് തുടക്കമായി. ദാനാ മാൾ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ ബഹ്റൈനിലെ തായ്ലൻഡ് ഷർഷെ ദഫെ നുട്ടാപത് ചുംനിജരാകിജ് മേള ഉദ്ഘാടനം ചെയ്തു. ഡിസംബർ 13 വരെ നീളുന്ന മേളയിൽ തായ്ലൻഡിൽനിന്നുള്ള നിരവധി ഉൽപന്നങ്ങൾ ലഭ്യമാണ്. ഉദ്ഘാടനത്തോടനുബന്ധിച്ച് തായ് സാംസ്കാരിക പരിപാടികളും അരങ്ങേറി. തായ് ഭക്ഷണവും സംസ്കാരവും ലോകമെങ്ങും ലുലുവിലും ജനപ്രീതിയുള്ളതാണെന്നും ബഹ്റൈനിലും തായ് രുചികൾ ഇഷ്ടപ്പെടുന്ന ഒേട്ടറെ പേരുണ്ടെന്നും ലുലു ഗ്രൂപ്പ് ഡയറക്ടർ ജുസെർ രൂപവാല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.