ശ്രദ്ധേയമായി തണൽ-ഷിഫ അൽജസീറ വൃക്കരോഗ നിർണയ ക്യാമ്പ്
text_fieldsമനാമ: തണൽ ബഹ്റൈൻ ചാപ്റ്റർ, ഷിഫ അൽജസീറ മെഡിക്കൽ സെന്ററുമായി ചേർന്ന് സെഗായ കെ.സി.എ ഹാളിൽ സംഘടിപ്പിച്ച വൃക്ക രോഗനിർണയ ക്യാമ്പ് ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. ഉച്ചക്ക് ഒന്നുമുതൽ വൈകീട്ട് ആറുവരെ നീണ്ട ക്യാമ്പിൽ 500 ഓളം പേർ എത്തിച്ചേർന്നു.
ഡോ. ബാബു രാമചന്ദ്രൻ, എബ്രഹാം ജോൺ, ജമാൽ നദ്വി, രാജു കല്ലുംപുറം, സേവി മാത്തുണ്ണി, സയ്യിദ് ഹനീഫ്, ഷാനവാസ്, നിസാർ കൊല്ലം, അനസ് റഹീം, കെ.ടി. സലിം, സിജു ജോർജ്, രാജീവ് വെള്ളിക്കോത്ത്, ബോബി തേവരക്കൽ, ഫസലുൽ ഹഖ്, നൗഷാദ് പൂനൂർ, മജീദ് തണൽ, സിറാജ് പള്ളിക്കര, ബോബി പാറയിൽ, മനു, ഗഫൂർ ഉണ്ണികുളം, ജ്യോതിഷ് പണിക്കർ, രാമത്ത് ഹരിദാസ് തുടങ്ങിയവർ ക്യാമ്പ് സന്ദർശിച്ചു.
ഫൈസൽ പാട്ടാണ്ടി, ലത്തീഫ് കൊയിലാണ്ടി, റിയാസ് ആയഞ്ചേരി, ഫൈസൽ കോട്ടപ്പള്ളി, ഇബ്രാഹിം ഹസ്സൻ പുറക്കാട്ടിരി, ശ്രീജിത്ത് കണ്ണൂർ, കെ.പി. അനിൽകുമാർ, ഹംസ മേപ്പാടി, സുരേഷ് മണ്ടോടി, എൻ.വി. സലിം, ലത്തീഫ് ആയഞ്ചേരി, മനോജ് വടകര തുടങ്ങിയവർ നേതൃത്വം നൽകി.
വൈകീട്ട് നടന്ന സമാപന യോഗം ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ ഉദ്ഘാടനം ചെയ്തു. തണൽ ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് റഷീദ് മാഹി അധ്യക്ഷത വഹിച്ചു.
ഷിഫ അൽജസീറ കൺസൾട്ടന്റ് ഡോ. സ്വപ്ന വൃക്ക സംരക്ഷണത്തെക്കുറിച്ച് നടത്തിയ ബോധവത്കരണ ക്ലാസ് സദസ്സിന് ഏറെ പ്രയോജനകരമായി. ഷിഫ അൽജസീറ മെഡിക്കൽ ഡയറക്ടർ ഡോ. സൽമാൻ അൽഗരീബ് ആശംസകൾ അർപ്പിച്ചു. റഫീഖ് അബ്ദുല്ല, മണിക്കുട്ടൻ, എ.പി. ഫൈസൽ, റഫീഖ് നാദാപുരം, ഹുസ്സൈൻ വയനാട്, ജിതേഷ് ടോപ് മോസ്റ്റ്, ജാലിസ് ഉള്ള്യേരി, കെ.സി. ഷെബീർ തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു. തണൽ ബഹ്റൈൻ ചാപ്റ്റർ ജനറൽ സെക്രട്ടറി എം.പി. വിനീഷ് സ്വാഗതവും ട്രഷറർ നജീബ് കടലായി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.