‘തണൽ’ വിദ്യാർഥികൾ മൊബിലിറ്റി ഇൻറർനാഷനലിൽ നടത്തിയ പരിപാടികൾ ശ്രദ്ധേയമായി
text_fieldsമനാമ: ‘തണൽ’ ഭിന്നശേഷി വിദ്യാലയത്തിലെ വിദ്യാർഥികൾ ഇൗസ ടൗൺ ബഹ്‌റൈൻ മൊബിലിറ്റി ഇൻറർനാഷനലുമായി ചേർന്ന് നടത്തിയ പരിപാടികൾ ശ്രദ്ധേയമായി. മൊബിലിറ്റി അങ്കണത്തിൽ നടന്ന പരിപാടികളിൽ ചെയർമാൻ ആദിൽ സുൽത്താൻ അൽ മുത്തവ്വ അധ്യക്ഷത വ ഹിച്ചു. ബഹ്‌റൈൻ പാർലമെൻറ് അംഗങ്ങളായ മസൂമ ഹസ്സൻ അബ്ദുറഹീം, സായ്‌നാബ് അബ്ദുൽ അമീർ, പാർലമെൻറ് മുൻ അംഗം അബ്ദുൽ ഹമീദ് അൽ നജ്ജാർ എന്നിവരോടൊപ്പം തണൽ ബഹ്‌റൈൻ ചാപ്റ്റർ ഭാരവാഹികളും പങ്കെടുത്തു.
മൊബിലിറ്റി ഇൻറർനാഷനലിനുള്ള ഉപഹാരം കൺവീനർ അബ്ദുൽ മജീദ് തെരുവത്തിൽ നിന്നും ആദിൽ സുൽത്താൻ അൽ മുത്തവ്വ ഏറ്റുവാങ്ങി. ഗതാഗത ചുമതല വഹിച്ച വി.കെ. ജയേഷിനുള്ള ഉപഹാരം ആദിൽ സുൽത്താൻ സമ്മാനിച്ചു. കലാപരിപാടികളുടെ പിന്നണിയിൽ പ്രവർത്തിച്ച ദീപു തൃക്കോട്ടൂർ, ദിനേശ് കുറ്റിയിൽ, ബഷീർ ഉസ്മാൻ എന്നിവർക്കുള്ള മെമെേൻറാകൾ അബ്ദുൽ നാസർ പൊന്നാനി, ഹാഷിം, ആദിൽ സുൽത്താൻ എന്നിവർ കൈമാറി. ‘തണൽ’ ബഹ്‌റൈൻ ചാപ്റ്ററിനുള്ള ഉപഹാരം ആദിൽ സുൽത്താനിൽ നിന്നും ജനറൽ സെക്രട്ടറി യു.കെ. ബാലൻ ഏറ്റുവാങ്ങി. റസാഖ് മൂഴിക്കൽ, റഫീഖ് അബ്ദുല്ല, ആർ. പവിത്രൻ, നാഫിഅ ഇബ്രാഹിം, മുജീബ് മാഹി, സുരേഷ് മണ്ടോടി, റഫീഖ് നാദാപുരം , ഇബ്രാഹിം ഹസൻ പുറക്കാട്ടിരി, ഫൈസൽ പാട്ടാണ്ടി, ജമാൽ കുറ്റിക്കാട്ടിൽ, മുസ്തഫ കുന്നുമ്മൽ, അബ്ദുസമദ് മുയിപ്പോത്ത് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.