Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right'ത​ണ​ലാ​ണ്...

'ത​ണ​ലാ​ണ് പ്ര​വാ​ച​ക​ൻ' കാ​മ്പ​യി​ൻ: സൗ​ഹൃ​ദ സ​മ്മേ​ള​നം നാ​ളെ

text_fields
bookmark_border
Thanalan Pravachakan Campaign
cancel
camera_alt

ശൈ​ഖ് ഉസാ​മ ഫുആ​ദ് ഉ​ബൈ​ദ്,  ഫാ. ​പോ​ൾ മാത്യു, രാ​ധാ​കൃ​ഷ്ണ​ൻ, സ​ലീം മ​മ്പാ​ട്

മ​നാ​മ: 'ത​ണ​ലാ​ണ് പ്ര​വാ​ച​ക​ൻ' എ​ന്ന പ്ര​മേ​യ​ത്തി​ൽ ഫ്ര​ൻ​ഡ്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ ദി​ശ സെ​ന്റ​റു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തു​ന്ന കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി സൗ​ഹൃ​ദ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ക്കു​ന്നു. 'സ്നേ​ഹ​ദൂ​ത​നാ​യ പ്ര​വാ​ച​ക​ൻ' എ​ന്ന ത​ല​ക്കെ​ട്ടി​ൽ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് ഏ​ഴി​ന് ഈ​സ ടൗ​ൺ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ജ​ഷ​ൻ​മാ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ലാണ് സമ്മേളനം. ബ​ഹ്‌​റൈ​നി​ലെ പ്ര​മു​ഖ പ​ണ്ഡി​ത​നും മു​സ്ത​ഫ മ​സ്‌​ജി​ദ്‌ ഖ​തീ​ബു​മാ​യ ശൈ​ഖ് ഉ​സാ​മ ഫു​ആ​ദ് ഉ​ബൈ​ദ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. കേ​ര​ള​ത്തി​ലെ പ്ര​മു​ഖ പ്ര​ഭാ​ഷ​ക​നും ഇ​സ്‌​ലാ​മി​ക പ​ണ്ഡി​ത​നു​മാ​യ സ​ലീം മ​മ്പാ​ട് മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കും.

സെ​ന്റ് മേ​രീ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​പോ​ൾ മാ​ത്യു, ഇ​സ്കോ​ൺ വൈ​സ് പ്ര​സി​ഡ​ന്റ് രാ​ധാ​കൃ​ഷ്ണ​ൻ (കീ​ർ​ത്ത​നേ​ശ കൃ​ഷ്‌​ണ​ദാ​സ്‌) എ​ന്നി​വ​രും പ​​ങ്കെ​ടു​ക്കും. ഫ്ര​ൻ​ഡ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് സ​ഈ​ദ് റ​മ​ദാ​ൻ ന​ദ്‌​വി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ബാ​സ് മ​ല​യി​ൽ, കാ​മ്പ​യി​ൻ ജ​ന​റ​ൽ ക​ൺ​വീ​ന​ർ മു​ഹ​മ്മ​ദ് മു​ഹ്‌​യി​ദ്ദീ​ൻ തു​ട​ങ്ങി​യ​വ​രും സം​ബ​ന്ധി​ക്കും. സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഒ​രു​ക്കു​ന്നു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും വാ​ഹ​ന സൗ​ക​ര്യ​ത്തി​നും 35672780, 33373214 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​മെ​ന്ന് സ​മ്മേ​ള​ന ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ബ്‌​ദു​ൽ ഹ​ഖ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainnews
News Summary - 'Thanalan Pravachakan' Campaign tomorrow
Next Story