തണലാണ് പ്രവാചകൻ; സ്നേഹസംഗമം സംഘടിപ്പിച്ചു
text_fieldsമനാമ: 'തണലാണ് പ്രവാചകൻ' പ്രമേയത്തിൽ ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ ദിശ സെന്ററുമായി സഹകരിച്ച് നടത്തുന്ന കാമ്പയിനിന്റെ ഭാഗമായി സിഞ്ച് യൂനിറ്റ് സ്നേഹസംഗമം സംഘടിപ്പിച്ചു. പരിപാടി പ്രമുഖ മാധ്യമപ്രവർത്തകൻ സിറാജ് പള്ളിക്കര ഉദ്ഘാടനം ചെയ്തു.
കാലാതിവർത്തിയായ ദർശനമാണ് പ്രവാചകൻ മുഹമ്മദ് ലോകത്തിന് സമർപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യർക്കിടയിൽ പരസ്പരമുള്ള സ്നേഹവും ആദരവുമാണ് നിലനിൽക്കേണ്ടത്. എല്ലാ രീതിയിലുമുള്ള പക്ഷഭേദങ്ങളും നിർമാർജനം ചെയ്യപ്പെടണം. ജാതി, വർഗ, വർണ വിവേചനങ്ങൾക്കെതിരെ പ്രവാചകൻ നിരന്തര സമരത്തിലേർപ്പെട്ടു. മനുഷ്യജീവിതത്തെ പ്രയാസത്തിലകപ്പെടുത്തുന്ന അന്ധവിശ്വാസങ്ങൾക്കെതിരെയും അനാചാരങ്ങൾക്കെതിരെയും മുഹമ്മദ് നബി ശബ്ദമുയർത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫിൽസ ഫൈസൽ, തഹിയ ഫാറൂക്ക് എന്നിവരുടെ പ്രാർഥനഗീതത്തോടെ ആരംഭിച്ച പരിപാടിയിൽ സിഞ്ച് യൂനിറ്റ് പ്രസിഡൻറ് ഗഫൂർ മൂക്കുതല അധ്യക്ഷത വഹിച്ചു. ഫൈസൽ സ്വാഗതവും ഷംജിത് നന്ദിയും പറഞ്ഞു. ശൈഖ ഗാനം ആലപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.