സെൻറ് മേരീസ് കത്തീഡ്രലിെൻറ 62ാം പെരുന്നാള്‍ സമാപിച്ചു
text_fieldsമനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മധ്യപൂര്‍വ ദേശത്തെ മാതൃദേവാലയമായ ബഹ്‌റൈന്‍ സെൻറ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിെൻറ 62ാം പെരുന്നാളും വാര്‍ഷിക കണ്‍വെന്‍ഷനും സമാപിച്ചു. ഒമ്പതിന് രാവിലെ ഏഴിന് പ്രഭാത നമസ്കാരം, എട്ടിന് വി. കുർബാന, ഇടവക മെത്രാപ്പോലീത്ത ഗീവർഗീസ് മാര്‍ കൂറിലോസ് തിരുമേനിയുടെ അനുഗ്രഹ പ്രഭാഷണം, പ്രദക്ഷിണം, ആശീര്‍വാദം, പെരുന്നാള്‍ കൊടിയിറക്ക് എന്നിവ നടന്നു. തുടർന്ന് 10ലും 12ലും ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ ഇടവകാംഗങ്ങളുടെ മക്കള്‍ക്കുള്ള ഉപഹാരവും നല്‍കി. പൂര്‍ണമായും ഓണ്‍ലൈനിലാണ് പെരുന്നാള്‍ കണ്‍വെന്‍ഷന്‍ ശുശ്രൂഷകള്‍ നടന്നത്. ഇടവകയുടെയും സഭയുടെയും എഫ്.ബി പേജുകള്‍ വഴിയും നിരവധി പേർ ശുശ്രൂഷകളിൽ പങ്കാളികളായെന്ന് ഇടവക വികാരി ഫാ. ബിജു ഫീലിപ്പോസ്, ട്രസ്റ്റി സി.കെ. തോമസ്, സെക്രട്ടറി ജോർജ് വര്‍ഗീസ് എന്നിവര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.