ആഗോള മഹാമാരി: വേണം ഒറ്റക്കെട്ടായ പ്രതിരോധം: പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ
text_fieldsമനാമ: ആഗോള മഹാമാരിയെ നേരിടാൻ ലോകരാജ്യങ്ങൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ആഹ്വാനം ചെയ്തു. മഹാമാരികളെ നേരിടാനുള്ള മാർഗങ്ങളെക്കുറിച്ച് ആലോചിക്കാൻ ലോകാരോഗ്യ സംഘടന സംഘടിപ്പിക്കുന്ന ഉച്ചകോടിയിൽ പെങ്കടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് -19 ലോകത്തിന് മുന്നിൽ നിരവധി വെല്ലുവിളികളാണ് ഉയർത്തുന്നത്. എന്നാൽ, ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ തയാറായാൽ വെല്ലുവിളികൾ തരണം ചെയ്യാനാവും. രണ്ടുവർഷത്തിനിടെ ലോകമെങ്ങുമുള്ള ശാസ്ത്രജ്ഞർ ചുരുങ്ങിയ സമയത്തിൽ അങ്ങേയറ്റം ഫലപ്രദമായ വാക്സിൻ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. പുതിയ വകഭേദങ്ങൾ കണ്ടെത്തുന്ന സാഹചര്യത്തിൽ വാക്സിനുകൾ എല്ലാവർക്കും തുല്യമായി ലഭിക്കാനുള്ള സാഹചര്യമുണ്ടാകണം. ആഗോളതലത്തിൽ 40 ശതമാനത്തിന് മുകളിൽ എത്തിനിൽക്കുന്ന വാക്സിനേഷൻ ചില രാജ്യങ്ങളിൽ മൂന്ന് ശതമാനത്തിൽ താഴെയാണ്. മറ്റ് രാജ്യങ്ങളിൽ 100 കോടി ഡോസ് ഉപയോഗിക്കാതെ കിടക്കുേമ്പാൾ ദശലക്ഷക്കണക്കിന് ഒഴിവാക്കാവുന്ന മരണങ്ങൾ സംഭവിച്ചേക്കാമെന്ന സ്ഥിതിയാണ്. പുറത്തേക്ക് നോക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി പ്രകടിപ്പിച്ചാൽ ഇൗ വെല്ലുവിളിയും നമുക്ക് പരിഹരിക്കാനാവും.
മഹാമാരികൾ പ്രതിരോധിക്കാൻ കൃത്യമായ തയാറെടുപ്പുകളും ജാഗ്രതയും അനിവാര്യമാണ്. മഹാമാരി നൂറ്റാണ്ടിലൊരിക്കൽ സംഭവിക്കുന്ന കാര്യെമന്ന തെറ്റായ വിശ്വാസത്തിൽ അഭിരമിക്കരുത്. പകരം, യഥാർഥ മാറ്റം നടപ്പാക്കാൻ അവസരം പ്രയോജനപ്പെടുത്തണം. ഭൗമ-രാഷ്ട്രീയ ഭീഷണികളെ നേരിടാൻ കാണിക്കുന്ന അതേ നിശ്ചയദാർഢ്യത്തോടെ തയാറെടുക്കണം. എങ്കിലേ, ഫലപ്രദമായ പ്രതിരോധമൊരുക്കുന്ന ആഗോള ആരോഗ്യ സംവിധാനം കെട്ടിപ്പടുക്കാനാവൂ. കൊറോണ വൈറസ് ബഹ്റൈനിൽ എത്തുംമുേമ്പ തയാറെടുപ്പിെൻറ പ്രാധാന്യം രാജ്യം തിരിച്ചറിഞ്ഞു. രാജ്യത്ത് ആദ്യത്തെ കേസ് രജിസ്റ്റർ ചെയ്യുന്നതിന് ഒരുമാസം മുേമ്പ യുദ്ധമുറി സ്ഥാപിച്ചു. അത് രാജ്യത്തിെൻറ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ കേന്ദ്രമായി. സൈനിക, സിവിലിയൻ ഏജൻസികളിൽ നിന്നുള്ളവർ രാജ്യമൊട്ടാകെയുള്ള നടപടികൾ ഏകോപിപ്പിച്ചു.
അങ്ങേയറ്റം സുതാര്യത എന്ന നയം സ്വീകരിച്ചതുവഴി പൊതുജന വിശ്വാസവും കൂട്ടുത്തരവാദിത്തവും നേടിയെടുക്കാനായി. സമൂഹ നേതാക്കൾ, ആരോഗ്യ പ്രവർത്തകർ, ഭരണനേതൃത്വം, പൗരന്മാർ, പ്രവാസികൾ എന്നിവരെല്ലാം ഒറ്റക്കെട്ടായി രംഗത്തുവന്നു. 15 ലക്ഷം മാത്രം ജനങ്ങളുള്ള രാജ്യത്ത് 50,000ത്തിലധികം പൗരന്മാർ സന്നദ്ധ സേവനത്തിന് തയാറായി. ഇത്തരം പ്രവർത്തനങ്ങളുടെ ഭാഗമായി ലോകത്തെ ഏറ്റവും ഉയർന്ന രോഗമുക്തി നിരക്കുള്ള രാജ്യമാകാൻ ബഹ്റൈന് കഴിഞ്ഞു. യോഗ്യരായവരിൽ 93 ശതമാനം പേരും വാക്സിനും 50 ശതമാനം പേർ ബൂസ്റ്റർ ഡോസും സ്വീകരിച്ചു.
ശാരീരികാരോഗ്യം മാത്രമല്ല രാജ്യത്തിെൻറ മുൻഗണന. അതിനൊപ്പം സാമ്പത്തിക, മാനസിക ആരോഗ്യത്തിനും പ്രാധാന്യം നൽകി. ദേശീയതലത്തിലുള്ള അടച്ചുപൂട്ടൽ ഇല്ലാതെതന്നെ മഹാമാരിയുടെ ആഘാതം മറികടക്കാൻ രാജ്യത്തിന് സാധിച്ചു. ബഹ്റൈെൻറ നടപടികൾ ദേശീയതലത്തിൽ എത്രമാത്രം ഫലപ്രദമാണെങ്കിലും ആഗോളതലത്തിൽ മഹാമാരിയെ നേരിടുന്നതിന് പകരമാകില്ല. എന്നാൽ, തയാറെടുപ്പിെൻറയും തുടക്കത്തിൽ തന്നെയുള്ള ഇടപെടലിെൻറയും പ്രാധാന്യമാണ് ബഹ്റൈെൻറ അനുഭവം തെളിയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഉച്ചകോടി ബുധനാഴ്ച സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.