Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഒ​രു​ക്കം...

ഒ​രു​ക്കം പൂ​ർ​ത്തി​യാ​യി; മീ​ഡി​യ​വ​ൺ സൂ​പ്പ​ർ ക​പ്പ് സോ​ക്ക​ർ ഫെ​സ്റ്റി​വ​ൽ നാ​ളെ മു​ത​ൽ

text_fields
bookmark_border
ഒ​രു​ക്കം പൂ​ർ​ത്തി​യാ​യി; മീ​ഡി​യ​വ​ൺ സൂ​പ്പ​ർ ക​പ്പ് സോ​ക്ക​ർ ഫെ​സ്റ്റി​വ​ൽ നാ​ളെ മു​ത​ൽ
cancel

മ​നാ​മ: ക​ളി​ക്ക​ള​ത്തി​ൽ വീ​റും വാ​ശി​യും നി​റ​ക്കു​ന്ന ഫു​ട്ബാ​ൾ മ​ത്സ​ര​ങ്ങ​ളും വി​വി​ധ വി​നോ​ദ പ​രി​പാ​ടി​ക​ളു​മാ​യി മീ​ഡി​യ​വ​ൺ ബ​ഹ് റൈ​നി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സൂ​പ്പ​ർ ക​പ്പ് 2024 സോ​ക്ക​ർ ഫെ​സ്റ്റി​വ​ലി​ന് നാ​ളെ തു​ട​ക്ക​മാ​കും. ജൂ​ൺ 06 വ്യാ​ഴം, 07 വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലാ​യി സി​ഞ്ചി​ലെ അ​ൽ അ​ഹ് ലി ​സ്റ്റേ​ഡി​യ​ത്തി​ലാ​ണ് കാ​ർ​ണി​വ​ൽ ഒ​രു​ക്കു​ന്ന​ത്. കാ​ൽ​പ​ന്ത് ക​ളി​യു​ടെ വ​ശ്യ​ത​യും ചാ​രു​ത​യു​മാ​യി വി​വി​ധ ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ ആ​വേ​ശം പ​ക​ർ​ന്ന മീ​ഡി​യ​വ​ൺ സൂ​പ്പ​ർ ക​പ്പ് മ​ത്സ​ര​ങ്ങ​ൾ​ക്കാ​യു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.​

ബ​ഹ്റൈ​ൻ ഇ​ന്ത്യ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ -ബി​ഫ- യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഫു​ട്ബാ​ൾ മാ​മാ​ങ്കം ഒ​രു​ക്കു​ന്ന​ത്.വ്യാ​ഴാ​ഴ്ച രാ​ത്രി 8.30ന് ​ടീ​മു​ക​ളു​ടെ മാ​ർ​ച്ച്പാ​സ്റ്റോ​ടെ​യാ​ണ് സൂ​പ്പ​ർ ക​പ്പി​നു ഔ​പ​ചാ​രി​ക​മാ​യി തു​ട​ക്കം കു​റി​ക്കു​ക. ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ ബ​ഹ്റൈ​ൻ പാ​ർ​ല​മെൻറ് അം​ഗ​ങ്ങ​ൾ,സ്വ​ദേ​ശി പ്ര​മു​ഖ​ർ,സ്പോ​ർ​ട്സ് താ​ര​ങ്ങ​ൾ ,ബ​ഹ്റൈ​നി​ലെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ,വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

വ്യാ​ഴം രാ​ത്രി ഒ​മ്പ​തി​ന് ആ​ദ്യ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും.​വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് ഏ​ഴു മു​ത​ൽ സോ​ക്ക​ർ ഫെ​സ്റ്റി​വ​ൽ ആ​രം​ഭി​ക്കും. വ​നി​ത​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മാ​യു​ള്ള പെ​നാ​ൽ​റ്റി ഷൂ​ട്ട് ഔ​ട്ട് മ​ത്സ​രം, പാ​യ​സ മ​ത്സ​രം, വി​വി​ധ ഇ​ൻ​സ്റ്റ​ന്റ് മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ​യോ​ടൊ​പ്പം ജ്വാ​ല മ്യൂ​സി​ക് ബാ​ൻ​ഡ് അ​വ​ത​രി​പ്പി​ക്കു​ന്ന സം​ഗീ​ത നി​ശ, സ​ഹൃ​ദ​യ നാ​ട​ൻ​പാ​ട്ട് സം​ഘം അ​വ​ത​രി​പ്പി​ക്കു​ന്ന നാ​ട​ൻ പാ​ട്ട്, വി​വി​ധ പ്ര​ദ​ർ​ശ​ന​ങ്ങ​ൾ, ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യും അ​ര​ങ്ങേ​റും. 9.00 മ​ണി മു​ത​ൽ ആ​വേ​ശ​ക​ര​മാ​യ സെ​മി ഫൈ​ന​ൽ, ഫൈ​ന​ൽ ഫു​ട്ബാ​ൾ മ​ത്സ​ര​ങ്ങ​ളും ന​ട​ക്കും.

ബ​ഹ്റൈ​നി​ലെ പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്റെ നാ​നാ​തു​റ​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ ഉ​ൾ​പ്പെ​ടു​ത്തി രൂ​പ​വ​ത്ക​രി​ച്ച വി​പു​ല​മാ​യ സ്വാ​ഗ​ത​സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി​യു​ടെ മു​ന്നൊ​രു​ക്ക​ങ്ങ​ൾ ന​ട​ന്ന​ത്.​സൂ​പ്പ​ർ ക​പ്പ് മ​ത്സ​ര​ങ്ങ​ൾ നേ​രി​ൽ​കാ​ണാ​നും ക​ളി​യോ​ടൊ​പ്പം വി​വി​ധ ക​ലാ പ്ര​ക​ട​ന​ങ്ങ​ൾ കു​ടും​ബ​സ​മേ​തം ആ​സ്വ​ദി​ക്കാ​നു​മു​ള്ള അ​വ​സ​രം കൂ​ടി​യാ​യി മാ​റും മീ​ഡി​യ​വ​ൺ സം​ഘ​ടി​പ്പി​ക്കു​ന്ന സോ​ക്ക​ർ ഫെ​സ്റ്റി​വ​ൽ. പ​രി​പാ​ടി​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MediaOne Super CupArrangements Over
News Summary - The arrangement is complete; MediaOne Super Cup Soccer Festival from tomorrow
Next Story