Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ​ഹ്​​റൈ​ൻ-​ബ്ര​സീ​ൽ...

ബ​ഹ്​​റൈ​ൻ-​ബ്ര​സീ​ൽ ബ​ന്ധം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കും

text_fields
bookmark_border
ബ​ഹ്​​റൈ​ൻ-​ബ്ര​സീ​ൽ ബ​ന്ധം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കും
cancel
camera_alt

ബ്ര​സീ​ൽ പ്ര​സി​ഡ​ൻ​റ്​ ജ​യ്​​ർ ബൊ​ൽ​സൊ​നാ​രോ​യും രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഇൗ​സ ആ​ൽ ഖ​ലീ​ഫ​യും

മ​നാ​മ: ബ​ഹ്​​റൈ​നും ബ്ര​സീ​ലും ത​മ്മി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​ൻ തീ​രു​മാ​നം. ബ്ര​സീ​ൽ പ്ര​സി​ഡ​ൻ​റ്​ ജ​യ്​​ർ ബൊ​ൽ​സൊ​നാ​രോ​യു​ടെ ദ്വി​ദി​ന ബ​ഹ്​​റൈ​ൻ സ​ന്ദ​ർ​ശ​ന​ത്തി​നൊ​ടു​വി​ൽ പു​റ​പ്പെ​ടു​വി​ച്ച സം​യു​ക്ത പ്ര​സ്​​താ​വ​ന​യി​ലാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്ന​ത്.

വ്യാ​പാ​ര, നി​ക്ഷേ​പ, സാം​സ്​​കാ​രി​ക, രാ​ഷ്​​ട്രീ​യ മേ​ഖ​ല​ക​ളി​ൽ ഉ​ഭ​യ​ക​ക്ഷി​ബ​ന്ധം വി​പു​ല​പ്പെ​ടു​ത്തും. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള വ്യാ​പാ​രം 2021ൽ ​ര​ണ്ടു​ ബി​ല്യ​ൺ ഡോ​ള​ർ ക​വി​യു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ബ​ഹ്​​റൈ​നി​ലേ​ക്ക്​ ഏ​റ്റ​വു​മ​ധി​കം സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​യി ബ്ര​സീ​ൽ മാ​റും. ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​രം കൂ​ടു​ത​ൽ വി​പു​ല​പ്പെ​ടു​ത്താ​നു​ള്ള സാ​ധ്യ​ത​ക​ൾ ബ്ര​സീ​ൽ പ്ര​സി​ഡ​ൻ​റും രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഇൗ​സ ആ​ൽ ഖ​ലീ​ഫ​യും ച​ർ​ച്ച ചെ​യ്​​തു.

ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും സ്വ​കാ​ര്യ മേ​ഖ​ല​ക​ളെ കൂ​ടു​ത​ൽ അ​ടു​പ്പി​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ളും ക​ണ്ടെ​ത്തും. ബ്ര​സീ​ലി​ലെ​യും ബ​ഹ്​​റൈ​നി​ലെ​യും സെ​ൻ​ട്ര​ൽ ബാ​ങ്കു​ക​ൾ ത​മ്മി​ൽ ഒ​പ്പു​വെ​ച്ച ധാ​ര​ണ​പ​ത്ര​ത്തെ ഇ​രു​വ​രും സ്വാ​ഗ​തം ചെ​യ്​​തു. ബ​ഹ്​​റൈ​െൻറ ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ൽ ബ്ര​സീ​ലി​ലെ കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ പ്രാ​ധാ​ന്യം ഇ​രു​വ​രും ചൂ​ണ്ടി​ക്കാ​ട്ടി. കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ സ​ഹ​ക​രി​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ചു. ബ്ര​സീ​ലി​ൽ​നി​ന്നു​ള്ള കാ​ർ​ഷി​കോ​ൽ​പ​ന്ന​ങ്ങ​ൾ കൂ​ടു​ത​ലാ​യി എ​ത്തി​ക്കു​ന്ന​തി​ന്​ ആ​രോ​ഗ്യ​വ​കു​പ്പു​ക​ൾ ത​മ്മി​ൽ സം​ഭാ​ഷ​ണ​ത്തി​നു​ള്ള സം​വി​ധാ​ന​മൊ​രു​ക്കും.

പ്ര​തി​രോ​ധ മേ​ഖ​ല​യി​ലെ സ​ഹ​ക​ര​ണ​ത്തി​ന്​ ക​രാ​റി​ൽ ഒ​പ്പു​വെ​ക്കാ​നു​ള്ള താ​ൽ​പ​ര്യ​വും ഇ​രു നേ​താ​ക്ക​ളും പ്ര​ക​ടി​പ്പി​ച്ചു. മേ​ഖ​ല​യി​ൽ സു​ര​ക്ഷി​ത​ത്വ​വും സ​മാ​ധാ​ന​വും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി ബ​ഹ്​​റൈ​നും ഇ​സ്രാ​യേ​ലും ത​മ്മി​ൽ അ​ബ്ര​ഹാം ഉ​ട​മ്പ​ടി ഒ​പ്പു​വെ​ച്ച​തി​നെ ബ്ര​സീ​ൽ പ്ര​സി​ഡ​ൻ​റ്​ സ്വാ​ഗ​തം ചെ​യ്​​തു.

സം​സ്​​കാ​രം, വി​ദ്യാ​ഭ്യാ​സം, വി​നോ​ദ​സ​ഞ്ചാ​രം, സ്​​​പോ​ർ​ട്​​സ്​ എ​ന്നീ മേ​ഖ​ല​ക​ളി​ൽ ബ്ര​സീ​ലും ബ​ഹ്​​റൈ​നും ത​മ്മി​ൽ സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തും. ന​യ​ത​ന്ത്ര, ഒൗ​ദ്യോ​ഗി​ക പാ​സ്​​പോ​ർ​ട്ടു​ക​ൾ ഉ​ള്ള​വ​ർ​ക്ക്​ വി​സ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി​ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​തി​നെ​യും ഇ​രു നേ​താ​ക്ക​ളും സ്വാ​ഗ​തം ചെ​യ്​​തു. രാ​ഷ്​​ട്രീ​യ ബ​ന്ധം കൂ​ടു​ത​ൽ വി​പു​ല​പ്പെ​ടു​ത്താ​ൻ ഇൗ ​നീ​ക്കം സ​ഹാ​യി​ക്കു​മെ​ന്നും വി​ല​യി​രു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RelationshipBahrainbrazil
News Summary - The Bahrain-Brazil relationship will be further strengthened
Next Story