സൗദിയിലെ ബഹ്റൈൻ അംബാസഡർ നിയമന രേഖകൾ കൈമാറി
text_fieldsമനാമ: സൗദിയിലേക്ക് പുതുതായി നിയോഗിച്ച ബഹ്റൈൻ അംബാസഡർ ശൈഖ് അലി ബിൻ അബ്ദുറഹ്മാൻ ബിൻ അലി ആൽ ഖലീഫയിൽനിന്നും സൗദി വിദേശകാര്യ സഹമന്ത്രി വലീദ് ബിൻ അബ്ദുൽ കരീം അൽ ഖുറൈജി നിയമനരേഖകൾ സ്വീകരിച്ചു. അംബാസഡറെ സൗദിയിലേക്ക് സ്വാഗതം ചെയ്ത അദ്ദേഹം ഏൽപിക്കപ്പെട്ട ചുമതല ഭംഗിയായി നിർവഹിക്കാൻ സാധിക്കട്ടെയെന്ന് ആശംസിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനും വിവിധ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കുന്നതിനും പുതിയ അംബാസഡർക്ക് മികവോടെ പ്രവർത്തിക്കാനാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. സൗദിയിൽ അംബാസഡറായി സേവനമനുഷ്ഠിക്കാൻ അവസരം ലഭിച്ചത് ഭാഗ്യമാണെന്ന് കരുതുന്നതായി ശൈഖ് അലി വ്യക്തമാക്കുകയും ചെയ്തു. ഏൽപിക്കപ്പെട്ട ഉത്തരവാദിത്തം നിർവഹിക്കുന്നതിന് വിദേശകാര്യ മന്ത്രാലയത്തിന്റെ സഹകരണം അദ്ദേഹം തേടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.