ബഹ്റൈനിൽ അപകടത്തിൽ മരിച്ച ആലപ്പുഴ സ്വദേശിയുടെ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി
text_fieldsമനാമ: കഴിഞ്ഞദിവസം ബഹ്റൈനിൽ സ്വിമ്മിങ് പൂളിലുണ്ടായ അപകടത്തിൽ മരിച്ച ആലപ്പുഴ സ്വദേശി അരുൺ രവീന്ദ്രന്റെ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി.
മൃതദേഹത്തിന് അന്തിമോപചാരം അർപ്പിക്കാൻ മോർച്ചറിയിൽ അവസരം ഒരുക്കിയിരുന്നു. സൗദിയിൽനിന്ന് സുഹൃത്തുക്കൾക്കൊപ്പം ബഹ്റൈനിലെത്തിയപ്പോഴാണ് അപകടമുണ്ടായത്.
സൗദിയിൽ അരുൺ രവീന്ദ്രൻ ജോലി ചെയ്തിരുന്ന കമ്പനി അധികൃതർ, നവോദയ ഭാരവാഹികൾ, ബഹ്റൈനിലെ സുഹൃത്തുക്കൾ, പ്രതിഭ ഹെൽപ് ലൈൻ അംഗങ്ങൾ എന്നിവർ മോർച്ചറിയിലെത്തിയിരുന്നു.
ബഹ്റൈൻ ഇന്ത്യൻ എംബസിയുടെയും കമ്പനി അധികൃതരുടെയും സഹകരണത്തോടെ ഐ.സി.ആർ.എഫ് അംഗങ്ങളായ സുബൈർ കണ്ണൂർ, കെ.ടി. സലിം എന്നിവർ നടപടികൾക്ക് നേതൃത്വം നൽകി.
സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് ആലപ്പുഴ കൊമ്മാടിയിലെ വസതിയായ അരുൺ നെസ്റ്റിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.