'ദി ബ്രെയിൻ ഗെയിം' പുസ്തക പരിചയം സംഘടിപ്പിച്ചു
text_fieldsമനാമ: ബഹ്റൈൻ കേരളീയ സമാജം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ മായ കിരണിന്റെ 'ദി ബ്രെയിൻ ഗെയിം' എന്ന നോവലിന്റെ പുസ്തക പരിചയം നടത്തി. ബോണി ജോസഫ് വായനാനുഭവം പങ്കുവെച്ച് സംസാരിച്ചു.
കുറ്റാന്വേഷണ ശ്രേണിയിലെ മികച്ച നോവലാണ് ദി ബ്രെയിൻ ഗെയിം എന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ അഭിപ്രായപ്പെട്ടു. കുറ്റാന്വേഷണ സാഹിത്യം മലയാളത്തിൽ പൊതുസമൂഹം സ്വീകരിക്കാത്തതിനുകാരണം നന്മതിന്മകളെക്കുറിച്ചുള്ള മലയാളികളുടെ ചില അബദ്ധ ധാരണകളായിരുന്നുവെന്നും ഇന്ന് ആ അവസ്ഥ മാറിവരുന്നതായും സമാജം സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര പറഞ്ഞു.
തുടക്കം മുതൽ അവസാനം വരെ വായനക്കാരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്താൻ 'ദി ബ്രെയിൻ ഗെയിമിന് സാധിച്ചുവെന്ന് സ്വാഗത പ്രസംഗത്തിൽ സമാജം സാഹിത്യവേദി കൺവീനർ പ്രശാന്ത് മുരളീധരൻ അഭിപ്രായപ്പെട്ടു.
നോവലിന്റെ നാൾവഴികളെക്കുറിച്ച് മറുപടിപ്രസംഗത്തിൽ മായ കിരൺ സംസാരിച്ചു. പുസ്തക പരിചയ പരിപാടിയിൽ ശ്രീജിത്ത് ഗോപിനാഥൻ, ഐ.വി. കൃഷ്ണൻ, ജോർജ് വർഗീസ്, ഷെമിലി പി. ജോൺ എന്നിവർ സംസാരിച്ചു. സാഹിത്യവേദി ജോ. കൺവീനർ അനഘ രാജീവന് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.