Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവിദ്യാഭ്യാസ മേഖലയിൽ...

വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക്​ ആശംസകൾ നേർന്ന് മന്ത്രിസഭ

text_fields
bookmark_border
പ്ര​ധാ​ന​മ​ന്ത്രി പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന കാ​ബി​ന​റ്റ്​ ​യോ​ഗം
cancel
camera_alt

പ്ര​ധാ​ന​മ​ന്ത്രി പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന കാ​ബി​ന​റ്റ്​ ​യോ​ഗം

മ​നാ​മ: രാ​ജ്യ​ത്തെ വി​ദ്യാ​ഭ്യാ​സ ​മേ​ഖ​ല​യു​ടെ ഉ​ണ​ർ​വി​നു​വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന മു​ഴു​വ​ൻ അ​ധ്യാ​പ​ക​ർ​ക്കും മ​​ന്ത്രി​സ​ഭ ആ​ശം​സ​ക​ൾ നേ​ർ​ന്നു. അ​ന്താ​രാ​ഷ്​​ട്ര അ​ധ്യാ​പ​ക​ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചും പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷം തു​ട​ങ്ങി​യ പ​ശ്ചാ​ത്ത​ല​ത്തി​ലു​മാ​ണ്​ അ​ഭി​വാ​ദ്യ​ങ്ങ​ൾ നേ​ർ​ന്ന​ത്. സ്​​കൂ​ളു​ക​ളി​ലേ​ക്ക്​ തി​രി​ച്ചെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. മു​ന്നോ​ട്ടു​ള്ള പ​ഠ​ന​ത്തി​ന്​ സ​ഹാ​യ​ക​മാ​യ അ​റി​വും വി​ജ്ഞാ​ന​വും നേ​ടി​യെ​ടു​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ സാ​ധ്യ​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യും പ​ങ്കു​വെ​ച്ചു.

കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഗു​ദൈ​ബി​യ പാ​ല​സി​ൽ ചേ​ർ​ന്ന കാ​ബി​ന​റ്റ്​ ​യോ​ഗ​ത്തി​ൽ ഫ്രാ​ൻ​സി​ൽ ന​ട​ന്ന എ​ൻ​ഡു​റ​ൻ​സ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ വി​ജ​യ​കി​രീ​ട​മ​ണി​ഞ്ഞ ചാ​രി​റ്റി, യു​വ​ജ​ന കാ​ര്യ​ങ്ങ​ൾ​ക്കാ​യു​ള്ള ഹ​മ​ദ്​ രാ​ജാ​വി​ന്‍റെ പ്ര​തി​നി​ധി​യും ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്​​ടാ​വു​മാ​യ ശൈ​ഖ്​ നാ​സി​ർ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​ക്ക്​ കാ​ബി​ന​റ്റ്​ ആ​ശം​സ​ക​ൾ നേ​ർ​ന്നു. കൂ​ടു​ത​ൽ മി​ക​ച്ച വി​ജ​യ​ങ്ങ​ൾ ഭാ​വി​യി​ൽ ക​ര​സ്​​ഥ​മാ​ക്കാ​ൻ സാ​ധി​ക്ക​​ട്ടെ​യെ​ന്നും ആ​ശം​സി​ച്ചു. ബ​ഹി​രാ​കാ​ശ മേ​ഖ​ല​യി​ൽ യു.​എ.​ഇ കൈ​വ​രി​ച്ച നേ​ട്ടം അ​സൂ​യാ​വ​ഹ​മാ​ണെ​ന്ന്​ സു​ൽ​ത്താ​ൻ സൈ​ഫ്​ നി​യാ​ദി​യു​ടെ ബ​ഹി​രാ​കാ​ശ​യാ​​ത്ര വി​ജ​യ​ക​ര​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ കാ​ബി​ന​റ്റ്​ അ​ഭി​പ്രാ​യ​​പ്പെ​ട്ടു.

ഈ ​രം​ഗ​ത്ത്​ കൂ​ടു​ത​ൽ നേ​ട്ട​ങ്ങ​ൾ സാ​ധ്യ​മാ​ക്കാ​ൻ യു.​എ.​ഇ​ക്ക്​ സാ​ധ്യ​മാ​ക​​ട്ടെ​യെ​ന്നും ആ​ശം​സി​ച്ചു. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്രോ​ത്സാ​ഹ​ന​വും അ​തു​വ​ഴി ല​ഭ്യ​മാ​കു​ന്ന സാ​മൂ​ഹി​ക വ​ള​ർ​ച്ച തു​ട​രു​ന്ന​തി​നു​മു​ള്ള പി​ന്തു​ണ ശ​ക്ത​മാ​ക്ക​ണ​മെ​ന്ന്​ അ​ന്താ​രാ​ഷ്​​ട്ര ജീ​വ​കാ​രു​ണ്യ ദി​നാ​ച​ര​ണ പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ന്ത്രി​സ​ഭ അ​ഭി​പ്രാ​യ​പ്പെ​ട്ടു. രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ പ്ര​യോ​ജ​ന​ത്തി​നാ​യി വി​ക​സ​ന പ​ദ്ധ​തി​ക​ൾ ശ​ക്ത​മാ​ക്കു​ന്ന​തി​നു​ള്ള മു​ൻ​ഗ​ണ​നാ ക​ര​ട്​ മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ചു. ഡി​ജി​റ്റ​ൽ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ്​ ടെ​ക്​​നോ​ള​ജി മി​നി​സ്റ്റീ​രി​യ​ൽ ക​മ്മി​റ്റി​യു​ടെ ക​ര​ടി​നും അം​ഗീ​കാ​ര​മാ​യി. മൂ​ന്നു​ പ്ര​ധാ​ന ഘ​ട​ക​ങ്ങ​ളെ അ​ടി​സ്​​ഥാ​ന​പ്പെ​ടു​ത്തി 48 ന​വീ​ന പ​ദ്ധ​തി​ക​ൾ ഇ​തി​നാ​യി ആ​വി​ഷ്​​ക​രി​ക്കു​ന്ന​തി​നും ക​ര​ടി​ൽ നി​ർ​ദേ​ശ​മു​ണ്ട്. ന​വീ​ന സം​രം​ഭ​ങ്ങ​ളെ​യും ക​ണ്ടു​പി​ടി​ത്ത​ങ്ങ​ളെ​യും പി​ന്തു​ണ​ക്കാ​നും പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ല​ക്ഷ്യ​മി​ട്ടു​ള്ള പേ​റ്റ​ന്‍റു​ക​ളും യൂ​ട്ടി​ലി​റ്റി മോ​ഡ​ലു​ക​ളും ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​നു​ള്ള ഫീ​സ്​ നി​ർ​ണ​യി​ക്കു​ന്ന​തി​നു​ള്ള ​മ​ന്ത്രി​ത​ല സ​മി​തി​യു​ടെ ക​ര​ട്​ അ​വ​ത​രി​പ്പി​ച്ചു.

എ​ൻ​ജി​നീ​യ​റി​ങ്​ പ്ര​ഫ​ഷ​നു​ക​ൾ പ്രാ​ക്​​ടി​സ്​ ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ, നി​യ​മ​സ​ഭാ​കാ​ര്യ മ​​ന്ത്രി​ത​ല സ​മി​തി​യു​ടെ നി​ർ​ദേ​ശം അ​വ​ത​രി​പ്പി​ച്ചു. വൈ​ദ്യു​ത, ജ​ല​കാ​ര്യ മ​​ന്ത്രാ​ല​യം, ഒ​മാ​ൻ ഊ​ർ​ജ ധാ​തു​സ​മ്പ​ത്ത്​ മ​​ന്ത്രാ​ല​യ​വും ത​മ്മി​ൽ വൈ​ദ്യു​തി, പു​ന​രു​പ​യോ​ഗ ഊ​ർ​ജം എ​ന്നീ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണ ക​രാ​റി​ൽ ഒ​പ്പു​വെ​ക്കാ​നു​ള്ള നി​ർ​ദേ​ശം അം​ഗീ​ക​രി​ച്ചു. വി​ദ്യാ​ഭ്യാ​സ, ​ട്രെ​യ്​​നി​ങ്​ അ​തോ​റി​റ്റി​യും സ്​​കോ​ട്ടി​ഷ്​ ക്രെ​ഡി​റ്റ്​ അ​വേ​ഴ്​​സ്​ ആ​ൻ​ഡ്​ ക്വാ​ളി​ഫി​ക്കേ​ഷ​ൻ​സ്​ അ​തോ​റി​റ്റി​യും ത​മ്മി​ൽ സ​ഹ​ക​ര​ണ ക​രാ​റി​ൽ ഒ​പ്പു​വെ​ക്കാ​നു​ള്ള ക​ര​ടി​നും അം​ഗീ​കാ​ര​മാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:educationbahrain cabinet
News Summary - The Cabinet congratulates those working in the field of education
Next Story