പുനർനിർമിച്ച കത്തീഡ്രലിെൻറ കൂദാശ കർമം നിർവഹിച്ചു
text_fieldsമനാമ: ബഹ്റൈൻ സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിെൻറ പുനർനിർമിച്ച ദൈവാലയത്തിെൻറ കൂദാശ കർമവും 63ാമത് പെരുന്നാളും മുംബൈ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പൊലീത്ത നിർവഹിച്ചു. സൽമാനിയയുടെ ഹൃദയഭാഗത്ത് 1969ൽ ബഹ്റൈൻ അമീറായിരുന്ന ശൈഖ് ഈസ ബിൻ സൽമാൻ ആൽ ഖലീഫയും 2000ത്തിൽ രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫയും ദാനമായി നൽകിയ സ്ഥലത്തോടൊപ്പം 2011ൽ തൊട്ടടുത്ത സ്ഥലവും വാങ്ങിയാണ് ഈ ദേവാലയം നിർമിച്ചിരിക്കുന്നത്.
ദേവാലയ കൂദാശക്കും പെരുന്നാൾ ശുശ്രൂഷകൾക്കും ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പൊലീത്തയുടെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ വികാരി ഫാ. ബിജു ഫിലിപ്പോസ് സന്ദേശം നൽകി. ട്രസ്റ്റി സി.കെ തോമസ്, സി.ബി.ഇ.ഇ.സി അഡ്വൈസറി ബോർഡ് മെംബർ സോമൻ ബേബി, വൈസ് പ്രസിഡൻറ് അഡ്വ. വി.കെ. തോമസ്, ജനറൽ കൺവീനർ എബ്രഹാം സാമുവൽ, സഭാ മാനേജിങ് കമ്മിറ്റി അംഗം അലക്സ് ബേബി എന്നിവർ സംസാരിച്ചു. സെക്രട്ടറി ജോർജ് വർഗീസ് സ്വാഗതവും ബെന്നി വർക്കി നന്ദിയും പറഞ്ഞു.
ഇടവകയുടെ ചരിത്രസംഭവങ്ങൾ ഉൾപ്പെടുത്തി ഡോക്യുമെൻററി അവതരിപ്പിക്കുകയും ചെയ്തു. കൂടാതെ, ഇടവകയുടെ വാർത്താപത്രികയായ മരിയൻ പ്രത്യേക പതിപ്പ് പ്രകാശനവും കൂദാശയോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവിനീറിെൻറ നാമ പ്രഖ്യാപനവും ഇടവകയുടെ ചരിത്ര നാഴികക്കല്ലുകൾ ഉൾപ്പെടുത്തിയുള്ള ബുക്ക് മാർക്ക് പ്രകാശനവും നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.