കർഷകർക്ക് ഭൂമി പാട്ടത്തിന് നൽകുന്ന സംവിധാനം വരുന്നു; കൃഷിക്കായുള്ള ഭൂമി നിക്ഷേപ പദ്ധതി ഉടൻ
text_fieldsമനാമ: കർഷകർക്ക് ഭൂമി പാട്ടത്തിന് നൽകുന്ന സംവിധാനം സർക്കാറിനുകീഴിൽ നിലവിൽ വരുമെന്ന് നാഷനൽ ഇനീഷ്യേറ്റിവ് ഫോർ അഗ്രികൾചറൽ ഡെവലപ്മെന്റ് ജനറൽ സെക്രട്ടറി ശൈഖ മറാം ബിൻത് ഈസ ആൽ ഖലീഫ വ്യക്തമാക്കി. കിങ് ഹമദ് അഗ്രികൾചറൽ ഡെവലപ്മെന്റ് അവാർഡ് ദാനച്ചടങ്ങിനുശേഷം മാധ്യമങ്ങളുമായി സംസാരിക്കവേയാണ് അവർ ഇത് ചൂണ്ടിക്കാട്ടിയത്.
കൃഷിക്കായുള്ള ഭൂമി നിക്ഷേപ പദ്ധതി സർക്കാറിനുകീഴിൽ ആരംഭിക്കുന്നതിനുള്ള ഒരുക്കത്തിലാണ്. സർക്കാറിന്റെ കൈവശമുള്ള ഭൂമികളാണ് ഇതിനായി ലഭ്യമാക്കുക. കാർഷിക മേഖലയിലെ ഉണർവ് വഴി ഭക്ഷ്യസുരക്ഷ സാധ്യമാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി.
മുനിസിപ്പൽ, കാർഷിക മന്ത്രാലയവുമായി സഹകരിച്ച് നാഷനൽ ഇനീഷ്യേറ്റിവ് ഫോർ അഗ്രികൾചറൽ ഡെവലപ്മെന്റ് കാർഷിക മേഖലയുടെ വളർച്ചക്കായി കൂടുതൽ പദ്ധതികൾ ആരംഭിക്കും. കാർഷിക രംഗത്ത് നിക്ഷേപമിറക്കാൻ താൽപര്യമുള്ളവർക്കാണ് സർക്കാർ ഭൂമി ലഭ്യമാക്കുകയെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.