രാജ്യത്തെ ഏറ്റവും വലിയ ഉപഭോക്തൃ മേള; ഓട്ടം ഫെയറിന് ഡിസംബർ 21ന് ബഹ്റൈനിൽ തുടക്കമാവും
text_fieldsമനാമ: ഈ വർഷത്തെ ഓട്ടം ഫെയറിന് ഡിസംബർ 21ന് തുടക്കമാവും. ഡിസംബർ 29 വരെ നീളുന്ന ഫെയർ എക്സിബിഷൻ വേൾഡിലാണ് നടക്കുക. രാജ്യത്തെ ഏറ്റവും വലിയ ഉപഭോക്തൃ മേളയാണിത്. എക്സിബിഷൻ വേൾഡിലെ അഞ്ച്, ആറ് ഹാളുകളിൽ നടക്കുന്ന മേളയിൽ പ്രവേശനം സൗജന്യമാണ്. 18 രാഷ്ട്രങ്ങളിൽനിന്നായി 680 സ്റ്റാളുകളാണ് ഇവിടെ ഒരുക്കുക.
ചൈന, തായ്ലൻഡ്, മൊറോക്കോ എന്നീ രാഷ്ട്രങ്ങളിൽ നിന്നായി മൂന്നു പുതിയ സ്റ്റാളുകളും ഇത്തവണയുണ്ടാകും. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള കമ്പനികൾക്കും ഉൽപാദകർക്കും അവരുടെ ഉൽപന്നങ്ങൾ മാർക്കറ്റ് ചെയ്യാനുള്ള അവസരം കൂടിയാണിത് ഒരുക്കുന്നത്.
ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ, ഇലക്ട്രിക് സാമഗ്രികൾ, ഫർണിച്ചർ, ആഭരണങ്ങൾ തുടങ്ങിയവയുടെ വിപുലമായ വിൽപനയും പ്രദർശനവുമാണ് ഒരുക്കുന്നത്.
സൗദിയിൽ നിന്നടക്കം കൂടുതൽ സന്ദർശകരെ ഈ വർഷം പ്രതീക്ഷിക്കുന്നതായി സംഘാടകർ വ്യക്തമാക്കി. https://bit.ly/46zX6Iu വഴി മേളയിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യാം. ബഹ്റൈനിലെ ഏറ്റവും വലുതും ജനപ്രിയവുമായ ഇൻഡോർ ഉപഭോക്തൃ ഉൽപന്ന പ്രദർശനമാണ് ഓട്ടം ഫെയർ. 18,000 ചതുരശ്ര മീറ്ററിലാണ് ഫെയർ. ജി.സി.സിയിൽനിന്ന് 1,65,000 ഷോപ്പർമാരെ ആകർഷിക്കുന്നതാണ് ഫെസ്റ്റിവൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.