ആരാധനാലയങ്ങളിലെ കോവിഡ് ചട്ടങ്ങൾ പരിഷ്കരിച്ചു
text_fieldsമനാമ: രാാജാവ് ഹമദ് ബിൻ ഈസ ആൽഖലീഫയുടെ ഉത്തരവിെൻറ വെളിച്ചത്തിൽ ആരാധനാലയങ്ങളിലെ ആരോഗ്യ, കോവിഡ് ചട്ടങ്ങൾ പരിഷ്കരിച്ചു. പള്ളികളിലെ നമസ്കാരത്തിന് രണ്ട് വരികൾക്കിടയിൽ ഒരു വരി ഒഴിവാക്കേണ്ടതില്ല. ഓരോരുത്തർക്കുമിടയിലുള്ള അകലം രണ്ട് മീറ്ററിൽ നിന്നും ഒരു മീറ്ററായി കുറക്കും. പള്ളികളിൽ ഖുർആനും അച്ചടിച്ച മറ്റ് ഗ്രന്ഥങ്ങളും പാരായണം ചെയ്യാം.
സ്വന്തം ഇഷ്ടപ്രകാരം സ്വന്തം നമസ്കാരപ്പടം ഉപയോഗിക്കാം. പള്ളികളിൽ കയറുന്നത് മുതൽ ഇറങ്ങുന്നത് വരെ മാസ്ക് ധരിച്ചിരിക്കണം. 12 വയസ്സിന് മുകളിലുള്ളവർക്ക് പള്ളികളിൽ പ്രവേശനമുണ്ടായിരിക്കും. പള്ളിയുടെ പുറം ഭാഗങ്ങളിൽ ആർക്കും നമസ്കാരമനുഷ്ഠിക്കാം. പള്ളിയോടനുബന്ധിച്ചുള്ള ഖുർആൻ പഠന കേന്ദ്രങ്ങളും മറ്റും തുറന്നു പ്രവർത്തിപ്പിക്കാവുന്നതാണ്. നിബന്ധനകൾ പാലിച്ച് നമസ്കാരത്തിന് മുമ്പും പിമ്പും പള്ളികളിൽ കഴിയുകയും ഇഅ്തികാഫ് പോലുള്ളവ അനുഷ്ഠിക്കുകയും ചെയ്യാം. ആരോഗ്യ, സുരക്ഷാ നിർദേശങ്ങൾ പാലിച്ച് ആരാധനകൾ നിർവഹിക്കാനുള്ള അവസരമാണ് ഇതുവഴി ലഭിച്ചിരിക്കുന്നതെന്ന് സുന്നി വഖഫ് കൗൺസിൽ ചെയർമാൻ ശൈഖ് റാഷിദ് ബിൻ ഫിത്തീസ് അൽ ഹാജിരി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.