കിരീടാവകാശിയും ഇസ്രായേൽ പ്രധാനമന്ത്രിയും ടെലിഫോൺ സംഭാഷണം നടത്തി
text_fieldsമനാമ: കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ബഹ്റൈനും ഇസ്രായേലും തമ്മിൽ നയതന്ത്രബന്ധം ആരംഭിക്കാൻ തീരുമാനിച്ചതിനു പിന്നാലെയാണ് ഇരുവരും ചർച്ച നടത്തിയത്. മേഖലയിലും അന്താരാഷ്ട്ര തലത്തിലും സുസ്ഥിരത ഉറപ്പുവരുത്തേണ്ടതിെൻറ പ്രധാന്യം കിരീടാവകാശി ഉൗന്നിപ്പറഞ്ഞു. മേഖലയിൽ സമാധാനത്തിനുള്ള ശ്രമങ്ങൾ ശക്തമാക്കണം.
ബഹ്റൈനും ഇസ്രായേലും തമ്മിൽ സമാധാന പ്രഖ്യാപനത്തിൽ ഒപ്പിട്ടത് മേഖലയിലെ സുരക്ഷയും സുസ്ഥിരതയും പുരോഗതിയും ശക്തിപ്പെടുത്തുമെന്നും കിരീടാവകാശി കൂട്ടിച്ചേർത്തു. ഉഭയകക്ഷി സഹകരണത്തിനുള്ള സാധ്യതകളും മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും സംഭവവികാസങ്ങളും ഇരുവരും ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.