അഫ്ഗാൻ ദൗത്യത്തിൽ പങ്കാളികളായവരെ കിരീടാവകാശി സന്ദർശിച്ചു
text_fieldsമനാമ: അഫ്ഗാനിസ്താനിൽനിന്ന് അമേരിക്കൻ പൗരന്മാരെയും സഹായികളെയും ഒഴിപ്പിക്കുന്നതിൽ പങ്കുവഹിച്ച ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് (ബി.ഡി.എഫ്) അംഗങ്ങളെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ സന്ദർശിച്ചു. രാജ്യത്തിനുവേണ്ടി ഏറ്റവും മികച്ച സേവനമാണ് സേനാംഗങ്ങൾ നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
ഇൗസ എയർബേസിൽ എത്തിയാണ് കിരീടാവകാശി സേനാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയത്.
ബഹ്റൈൻ ഡിഫൻസ് ഫോഴസ് കമാൻഡർ ഇൻ ചീഫ് ഫീൽഡ് മാർഷൽ ശൈഖ് ഖലീഫ ബിൻ അഹ്മദ് ആൽ ഖലീഫയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
വിവിധ രാജ്യങ്ങളുമായി സഹകരിച്ച് ആയിരക്കണക്കിനാളുകളെ ഒഴിപ്പിക്കാൻ ബഹ്റൈൻ ഡിഫൻസ് ഫോഴ്സിന് സാധിച്ചു. ദൗത്യ വിജയത്തിൽ സഹകരിച്ച എല്ലാവർക്കും അദ്ദേഹം നന്ദി അറിയിച്ചു. സേനാംഗങ്ങളുടെ ധീരതയിൽ രാജ്യം അഭിമാനിക്കുെന്നന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.