Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightജ​ന​ങ്ങ​ളു​ടെ...

ജ​ന​ങ്ങ​ളു​ടെ ദൃ​ഢ​നി​ശ്ച​യ​വും അ​ർ​പ്പ​ണ ബോ​ധ​വും അ​ഭി​മാ​ന​ക​രം -കി​രീ​ടാ​വ​കാ​ശി

text_fields
bookmark_border
meeting
cancel
camera_alt

കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ

അ​ന്താ​രാ​ഷ്​​ട്ര എ​ന​ർ​ജി ഫോം ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജാ​സിം ശീ​റാ​വി​യെ സ്വീ​ക​രി​ക്കുന്നു

മ​നാ​മ: രാ​ജ്യ​ത്തി​ന്‍റെ വ​ള​ർ​ച്ച​ക്കും ഉ​യ​ർ​ച്ച​ക്കു​മാ​യി ജ​ന​ങ്ങ​ളു​ടെ അ​ർ​പ്പ​ണ ബോ​ധ​വും ദൃ​ഢ​നി​ശ്ച​യ​വും അ​ഭി​മാ​ന​ക​ര​മാ​ണെ​ന്ന്​ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ വ്യ​ക്​​ത​മാ​ക്കി.

ക​ഴി​ഞ്ഞ ദി​വ​സം ഗു​ദൈ​ബി​യ പാ​ല​സി​ൽ അ​ന്താ​രാ​ഷ്​​ട്ര എ​ന​ർ​ജി ഫോം ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജാ​സിം ശീ​റാ​വി​യെ സ്വീ​ക​രി​ച്ച്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യു​ടെ ഭ​ര​ണാ​ധി​കാ​ര​ത്തി​ൽ രാ​ജ്യം കൈ​വ​രി​ച്ച നേ​ട്ടം അ​സൂ​യാ​ർ​ഹ​മാ​ണ്.

ജ​ന​ങ്ങ​ളു​ടെ ക​ല​വ​റ​യി​ല്ലാ​ത്ത പി​ന്തു​ണ​യും അ​വ​രു​ടെ അ​ർ​പ്പ​ണ ബോ​ധ​വു​മാ​ണ്​ ഇ​ത്ത​ര​മൊ​രു വ​ള​ർ​ച്ച​ക്ക്​ അ​ടി​സ്​​ഥാ​ന​മാ​യി വ​ർ​ത്തി​ച്ച​തെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ​ള​ർ​ച്ച കൈ​വ​രി​ക്കു​ന്ന​തി​ന്​ അ​ന്താ​രാ​ഷ്​​ട്ര വേ​ദി​ക​ളു​ടെ​യും സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹ​ക​ര​ണ​വും അ​ദ്ദേ​ഹം എ​ടു​ത്തു​പ​റ​ഞ്ഞു. പു​തു​താ​യി അ​ന്താ​രാ​ഷ്​​ട്ര എ​ന​ർ​ജി ഫോ​റം സെ​ക്ര​ട്ട​റി ജ​ന​റ​ലാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജാ​സിം ശീ​റാ​വി​ക്ക്​ അ​ദ്ദേ​ഹം അ​നു​മോ​ദ​ന​ങ്ങ​ൾ നേ​ർ​ന്നു.

ഏ​ൽ​പി​ക്ക​പ്പെ​ട്ട ചു​മ​ത​ല ഭം​ഗി​യാ​യി നി​ർ​വ​ഹി​ക്കാ​ൻ സാ​ധി​ക്ക​​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം ആ​ശം​സി​ച്ചു. കൂ​ടി​ക്കാ​ഴ്ച​യി​ൽ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ, ധ​ന​കാ​ര്യ മ​ന്ത്രി ശൈ​ഖ്​ സ​ൽ​മാ​ൻ ബി​ൻ ഖ​ലീ​ഫ ആ​ൽ ഖ​ലീ​ഫ, എ​ണ്ണ, പ്ര​കൃ​തി​വാ​ത​ക കാ​ര്യ മ​ന്ത്രി ഡോ. ​മു​ഹ​മ്മ​ദ്​ ബി​ൻ മു​ബാ​റ​ക്​ ബി​ൻ ദൈ​ന എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - The determination and sense of dedication of the people is admirable - crown prince
Next Story