ഭരണാധികാരികൾക്ക് ആശംസ നേർന്ന് പ്രമുഖർ
text_fieldsമനാമ: ബഹ്റൈന്റെ 52 ാം ദേശീയദിനത്തോടനുബന്ധിച്ച് രാജാവ് ഹമദ് ബിൻ ഈസ ആൽഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർക്ക് ആശംസകളുമായി പ്രമുഖർ. വിവിധ ജി.സി.സി രാജ്യങ്ങളിലെ ഭരണാധികാരികൾ, ജി.സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബദ്യവി, യു.എസ് വിദേശകാര്യ മന്ത്രി ആന്റണി ബ്ലിങ്കൻ എന്നിവർ ആശംസ നേർന്നു.
ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ, ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ, റോയൽ കോർട്ട് കാര്യ മന്ത്രി ശൈഖ് അലി ബിൻ ഈസാ ബിൻ സൽമാൻ ആൽ ഖലീഫ, ബി.ഡി.എഫ് കമാൻഡർ ഇൻ ചീഫ് ഫീൽഡ് മാർഷൽ ശൈഖ് ഖലീഫ ബിൻ അഹ്മദ് ആൽ ഖലീഫ, ശൂറ കൗൺസിൽ ചെയർമാൻ അലി സാലിഹ് അസ്സാലിഹ്, പാർലമെന്റ് അധ്യക്ഷൻ അഹ്മദ് ബിൻ സൽമാൻ അൽ മുസല്ലം, രാജപത്നിയും വനിതാ സുപ്രീം കൗൺസിൽ ചെയർപേഴ്സനുമായ പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിം ആൽ ഖലീഫ, ബഹ്റൈനിലെ യു.എ.ഇ അംബാസഡർ ശൈഖ് സുൽതാൻ ബിൻ ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ, ബഹ്റൈൻ രാജകുടുംബാംഗങ്ങൾ, ലാൻഡ് സർവേ ആന്റ് രജിസ്ട്രേഷൻ ബ്യൂറോ ചെയർമാൻ ശൈഖ് സൽമാൻ ബിൻ അബ്ദുല്ല ബിൻ ഹമദ് ആൽ ഖലീഫ, കിരീടാവകാശിയുടെ ഉപദേഷ്ടാവ് ശൈഖ് അലി ബിൻ ഖലീഫ ആൽ ഖലീഫ, ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് മുഹമ്മദ് ബിൻ മുബാറക് ആൽ ഖലീഫ, റോയൽ ഗാർഡ് കമാൻഡർ ലഫ്. ജനറൽ ശൈഖ് മുഹമ്മദ് ബിൻ ഈസ ആൽ ഖലീഫ തുടങ്ങി മന്ത്രിമാരും പ്രമുഖ വ്യക്തിത്വങ്ങളും ആശംസകൾ അറിയിച്ചു. രാജ്യത്തിന്റെ വളർച്ചക്കും ഉയർച്ചക്കും പുരോഗതിക്കുമായി പ്രവർത്തിക്കാൻ ഭരണാധികാരികൾക്ക് കരുത്തും ആയുരാരോഗ്യവും നൽകട്ടെയെന്നും ആശംസകളിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.