ഇ-ഗവൺമെൻറ് പോർട്ടൽ പരിഷ്കരിക്കും
text_fieldsമനാമ: തിരിച്ചറിയൽ കാർഡുമായി ബന്ധപ്പെട്ട 14 സേവനം ഓൺലൈനാക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിൽ ചേർന്ന യോഗത്തിൽ, 1294 സർക്കാർ സേവനങ്ങൾ ഓൺലൈനാക്കിയതുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികൾ പരിഹരിക്കാൻ തീരുമാനിച്ചു.
കാൾ സെൻററിൽ നിരവധി പരാതികൾ വന്ന വിഷയങ്ങളിൽ പഠനം നടത്താനും ഇ-ഗവൺമെൻറ് പോർട്ടൽ പരിഷ്കരിക്കാനും എല്ലാ വിവരങ്ങളും സ്ക്രീനിൽ ലഭ്യമാക്കാനും തീരുമാനമായി.
ദേശീയ ദിനത്തോടനുബന്ധിച്ച് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ നടത്തിയ പ്രഭാഷണത്തെക്കുറിച്ച് മന്ത്രിസഭ ചർച്ച ചെയ്തു. സന്ദേശത്തിെൻറ കാതൽ ഉൾക്കൊണ്ട് മുന്നോട്ടുപോകണമെന്ന് നിർദേശിച്ചു.
വിവിധ ആഘോഷ പരിപാടികൾ സംഘടിപ്പിച്ച് ദേശീയ ദിനത്തിൽ പങ്കാളികളായ മന്ത്രാലയങ്ങൾക്കും സർക്കാർ അതോറിറ്റികൾക്കും നന്ദി രേഖപ്പെടുത്തി. സൽമാൻ ബിൻ ഹമദ് ഫോർ മെഡിക്കൽ മെറിറ്റ് അവാർഡ് നൽകാനുള്ള രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ തീരുമാനത്തിന് മന്ത്രിസഭ പിന്തുണ പ്രഖ്യാപിച്ചു. കോവിഡ് കാലഘട്ടത്തിൽ മെഡിക്കൽ മേഖലയിൽ മുൻനിരയിൽ പ്രവർത്തിച്ച 15,811 പേർക്ക് അവാർഡ് നൽകാനാണ് തീരുമാനം. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് ഇവർ നൽകിയ സേവനം വിലമതിക്കാനാവാത്തതാണെന്നും വിലയിരുത്തി.
സൗദിയിൽ നടന്ന 42ാമത് ജി.സി.സി ഉച്ചകോടിയിൽ ഹമദ് രാജാവിെൻറ നേതൃത്വത്തിലുള്ള സംഘം പങ്കെടുത്തത് ഗൾഫ് രാജ്യങ്ങൾക്കിടയിലുള്ള സഹവർത്തിത്വവും കൂട്ടായ പ്രവർത്തനവും ശക്തിപ്പെടുത്താൻ സഹായിച്ചതായും കാബിനറ്റ് വിലയിരുത്തി.
സാമ്പത്തിക ഉത്തേജക പാക്കേജുമായി ബന്ധപ്പെട്ട് ടെലികോം, ഐ.ടി മേഖലയുടെ സാമ്പത്തിക വളർച്ച ഉറപ്പാക്കുന്നതിന് 25 പദ്ധതികൾ നടപ്പാക്കുന്നതിന് തീരുമാനിച്ചു.
പ്രവർത്തനം മെച്ചപ്പെടുത്തുന്നതിെൻറ ഭാഗമായി ആഭ്യന്തര മന്ത്രാലയം പുനഃസംഘടിപ്പിക്കാനും തീരുമാനമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.