തെരഞ്ഞെടുപ്പ് വിജയാഘോഷം സംഘടിപ്പിച്ചു
text_fields‘ഒന്നാണ് കേരളം ഒന്നാമതാണ് കേരളം’ കൂട്ടായ്മ ഇടതുമുന്നണിയുടെ വിജയം ആഘോഷിക്കുന്നു
മനാമ: 'ഒന്നാണ് കേരളം ഒന്നാമതാണ് കേരളം ബഹ്റൈൻ'കൂട്ടായ്മയുടെ നേതൃത്വത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ വിജയം ആഘോഷിച്ചു. ജനങ്ങൾ ഇടതുസർക്കാറിൽ അർപ്പിച്ച വിശ്വാസമാണ് ജനവിധിയിലൂടെ പ്രതിഫലിക്കുന്നതെന്ന് യോഗം അഭിപ്രായപ്പെട്ടു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ പരിപാടി പ്രതിഭ മുഖ്യ രക്ഷാധികാരി പി. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു.പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ അധ്യക്ഷതവഹിച്ചു. പ്രതിഭ ജനറൽ സെക്രട്ടറി എൻ.വി. ലിവിൻ കുമാർ സ്വാഗതം പറഞ്ഞു. ഷാജി മൂതല, കെ.ടി. സലിം, റഫീഖ് അബ്ദുല്ല, മൊയ്തീൻ കുട്ടി പുളിക്കൽ, ഫൈസൽ എഫ്.എം, കെ.എം. സതീഷ് എന്നിവർ സംസാരിച്ചു. തുടർന്ന് പ്രവർത്തകർ മധുരവിതരണം നടത്തി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.