Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅവധിദിനവും എംബസി...

അവധിദിനവും എംബസി പ്രവർത്തിച്ചു; പാസ്പോർട്ട് കാലാവധി തീർന്ന പ്രവാസി നാടണഞ്ഞു

text_fields
bookmark_border
Expatriate
cancel

മ​നാ​മ: പാ​സ്​​പോ​ർ​ട്ട് പു​തു​ക്കാ​ൻ കൊ​ടു​ത്ത​തി​നാ​ൽ, അ​ത്യാ​വ​ശ്യ​മാ​യി നാ​ട്ടി​ൽ പോ​കാ​ൻ ക​ഴി​യാ​തെ പ്ര​യാ​സ​ത്തി​ലാ​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക്ക് അ​വ​ധി​ദി​ന​ത്തി​ലും പ്ര​വ​ർ​ത്തി​ച്ച് എം​ബ​സി​യു​ടെ സ​ഹാ​യം. പാ​സ്​​പോ​ർ​ട്ട് കാ​ലാ​വ​ധി ക​ഴി​യാ​റാ​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ബ​ഹ്റൈ​നി​ൽ ജോ​ലി​ചെ​യ്യു​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി പു​തു​ക്കാ​നാ​യി പാ​സ്​​പോ​ർ​ട്ട് ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ന​ൽ​കി​യ​ത്.

പെ​ട്ടെ​ന്നാ​ണ് പി​താ​വി​നെ ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട്ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഉ​ട​ൻ ത​ന്നെ നാ​ട്ടി​ൽ പോ​കാ​ൻ യു​വാ​വ് ഒ​രു​ങ്ങി​യെ​ങ്കി​ലും പാ​സ്​​പോ​ർ​ട്ട് കൈ​വ​ശ​മി​ല്ലാ​ത്ത​തി​നാ​ൽ പോ​കാ​നാ​യി​ല്ല. എം​ബ​സി​യി​ൽ ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞേ പു​തു​ക്കി ല​ഭി​ക്കൂ എ​ന്നാ​ണ് പ​റ​ഞ്ഞ​ത്. വി​ഷ​മ​വൃ​ത്ത​ത്തി​ലാ​യ യു​വാ​വ് സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​രെ ബ​ന്ധ​പ്പെ​ട്ടു. ബി.​കെ.​എ​സ്.​എ​ഫ് ഹെ​ൽ​പ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​ർ വി​ഷ​യ​ത്തി​ലി​ട​പെ​ടു​ക​യും എം​ബ​സി സെ​ക്ക​ൻ​ഡ് സെ​ക്ര​ട്ട​റി സ​മീ​പി​ക്കു​ക​യും​ചെ​യ്തു.

തു​ട​ർ​ന്ന് അ​വ​ധി​ദി​ന​മാ​യ വെ​ള്ളി​യാ​ഴ്ച അ​ദ്ദേ​ഹ​വും സ്റ്റാ​ഫും എം​ബ​സി​യി​ലെ​ത്തു​ക​യും പാ​സ്​​പോ​ർ​ട്ട് തി​രി​കെ ന​ൽ​കി യാ​ത്ര​ക്കാ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ചെ​യ്യു​ക​യു​മാ​യി​രു​ന്നു. പാ​സ്​​പോ​ർ​ട്ട് കാ​ൻ​സ​ൽ ചെ​യ്തി​രു​ന്നി​ല്ല എ​ന്ന​തി​നാ​ൽ മ​റ്റ് ബു​ദ്ധി​മു​ട്ടു​ക​ൾ ഉ​ണ്ടാ​യി​ല്ല. തു​ട​ർ​ന്ന് യു​വാ​വ് വെ​ള്ളി​യാ​ഴ്ച രാ​ത്രി​ത​ന്നെ കോ​ഴി​ക്കോ​ട്ടേ​ക്ക് യാ​ത്ര തി​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PassportBahrain NewsExpatriate
News Summary - The embassy also operated on holidays; Passport expired The expatriate left the country
Next Story