ഇന്ത്യൻ എംബസി ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു
text_fieldsമനാമ: രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ 150ാം ജന്മവാർഷികത്തോടനുബന്ധിച്ച് ബഹ്റൈനിലെ ഇന്ത്യൻ എംബസി ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. 'ഇന്നത്തെ ലോകത്ത് മഹാത്മ ഗാന്ധിയുടെ പ്രസക്തി'എന്നതാണ് വിഷയം. ബഹ്റൈനിൽ താമസിക്കുന്നവർക്ക് നാലു വിഭാഗങ്ങളിലായാണ് മത്സരം.
1. ഇന്ത്യൻ പൗരന്മാർ
a. സ്കൂൾ വിദ്യാർഥികൾ -ഗ്രേഡ് 9-12
b. 21 വയസ്സ് വരെയുള്ള യൂനിവേഴ്സിറ്റി വിദ്യാർഥികൾ
2. വിദേശ പൗരന്മാർ
a. സ്കൂൾ വിദ്യാർഥികൾ -ഗ്രേഡ് 9-12
b. 21 വയസ്സ് വരെയുള്ള യൂനിവേഴ്സിറ്റി വിദ്യാർഥികൾ
200 ദീനാറാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 150 ദീനാറും മൂന്നാം സമ്മാനമായി 100 ദീനാറും ലഭിക്കും. 10 പേർക്ക് പ്രോത്സാഹന സമ്മാനവുമുണ്ട്. 300-500 വാക്കുകളിൽ ഇംഗ്ലീഷിൽ ആയിരിക്കണം ഉപന്യാസം. ഒരാൾക്ക് ഒരു ഉപന്യാസം മാത്രമാണ് സമർപ്പിക്കാൻ കഴിയുക. 150grandfinale@gmail.com എന്ന വിലാസത്തിലാണ് ഉപന്യാസങ്ങൾ അയക്കേണ്ടത്. അവസാന തീയതി സെപ്റ്റംബർ 20.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.