കുടുംബ സഹായനിധി കൈമാറി
text_fieldsമനാമ: ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ കമ്മിറ്റി അംഗവും ബഹ്റൈനിലെ സാമൂഹിക, സാംസ്കാരിക മേഖലയിൽ സജീവ സാന്നിധ്യവുമായിരുന്ന ലാൽസൻ പുള്ളിെൻറ കുടുംബത്തെ സഹായിക്കാൻ സ്വരൂപിച്ച കുടുംബ സഹായനിധി കൈമാറി. അർബുദം ബാധിച്ച് ദീർഘനാൾ ചികിത്സയിലിരുന്ന ശേഷമാണ് ലാൽസൻ മരണത്തിന് കീഴടങ്ങിയത്.
അദ്ദേഹത്തിെൻറ ജന്മസ്ഥലമായ തൃശൂർ ജില്ലയിലെ പുള്ളിൽ വെച്ചാണ് സഹായനിധി കൈമാറിയതെന്ന് ഭാരവാഹികൾ അറിയിച്ചു. കെ.പി.സി.സി സെക്രട്ടറി ജോസ് വള്ളൂർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബിജു മലയിൽ അധ്യക്ഷത വഹിച്ചു. സേവ്യർ പുള്ള്, പ്രസാദ് കഴക്കൂട്ട്, സഹീർ വരദൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.