കുടുംബത്തിന്റെ പ്രതീക്ഷ വിഫലമായി; സുദർശന റാവു വിടവാങ്ങി
text_fieldsമനാമ: ഗുരുതര ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് സാമൂഹിക പ്രവർത്തകർ ഇടപെട്ട് നാട്ടിലെത്തിച്ച പ്രവാസി മരണത്തിനു കീഴടങ്ങി. ആന്ധ്ര പൊല്ലുമുറി സ്വദേശിയായ 51 വയസ്സുകാരൻ സുദർശന റാവുവാണ് കക്കിനട ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചത്. പ്രവാസി ലീഗൽ ബഹ്റൈൻ ചാപ്റ്ററിന്റെ സഹായത്തോടെയാണ്, ആറു വർഷമായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുദർശന റാവുവിനെ നാട്ടിലെത്തിച്ചത്.
ആറു വർഷമായി ജിദാഫ്‌സ് ആശുപത്രിയിൽ റാവു ചികിത്സയിലായിരുന്നു. സാമ്പത്തിക പ്രശ്നങ്ങളുടെ പേരിൽ ബാങ്ക് അദ്ദേഹത്തിന്റെ പേരിൽകൊടുത്ത ട്രാവൽ ബാൻ കേസ് മൂലം നാട്ടിലേക്ക് കൊണ്ടുപോകാനും കഴിഞ്ഞില്ല. ഇത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് പ്രവാസി ലീഗൽ സെൽ ഇടപെട്ടത്.
ഇന്ത്യൻ എംബസിയുടെയും വിവിധ മന്ത്രാലയങ്ങളുടെയും സഹകരണത്തോടെയാണ് റാവുവിന് നാട്ടിലേക്ക് പോകാനുള്ള അനുമതി ലഭിച്ചത്. ജൂൺ 25ന് അദ്ദേഹം ഹൈദരാബാദിലെത്തി അവിടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. ഭാര്യയും മകളുമടങ്ങുന്ന നിർധന കുടുംബമാണ് റാവുവിനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.