'ഫാം വില്ല' ജൈവകൃഷി മത്സരം ആരംഭിച്ചു
text_fieldsമനാമ: ബഹ്‌റൈൻ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റിയുടെ 'മിഷൻ 50' പദ്ധതിയുടെ ഭാഗമായ ആരോഗ്യ പദ്ധതിയിൽ ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന രണ്ടാമത് ഫാം വില്ല ജൈവകൃഷി മത്സരത്തിനു തുടക്കം.മത്സരാർഥികൾക്കുള്ള തൈകളും വളവും ലോക ഭക്ഷ്യദിനത്തിൽ പ്രവാസി കർഷകനായ അബ്ദുൽ ജലീൽ എടവനക്കാട്, റേഡിയോ അവതാരിക ശുഭ പ്രേമിന് നൽകി പദ്ധതി ഉദ്ഘാടനം നിർവഹിച്ചു.
വീടിെൻറ ടെറസിലോ മറ്റോ ഏറ്റവും നന്നായി കൃഷി ചെയ്യുന്ന മൂന്നുപേരെ തിരഞ്ഞെടുത്ത് മുൻ എം.എൽ.എയും മുസ്ലിം ലീഗ് നേതാവും സ്വതന്ത്ര കർഷക സംഘം മുൻ സംസ്ഥാന പ്രസിഡൻറുമായിരുന്ന എ.വി. അബ്ദുറഹ്മാൻ ഹാജിയുടെ പേരിലുള്ള മെമേൻറാ നൽകി ആദരിക്കുമെന്ന് ജില്ല ആക്ടിങ് പ്രസിഡൻറ് ശരീഫ് വില്യാപ്പള്ളി, ജനറൽ സെക്രട്ടറി ഫൈസൽ കണ്ടീത്താഴ എന്നിവർ പറഞ്ഞു. ആരോഗ്യം നിലനിർത്തുന്നതിൽ പച്ചക്കറിയുടെ ഉപയോഗം വർധിപ്പിക്കണമെന്ന സന്ദേശം നൽകുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
30 പേർ പങ്കെടുക്കുന്ന മത്സരത്തിൽ വിവിധ ഘട്ടങ്ങളിലായുള്ള വിധിനിർണയത്തിലൂടെയാണ് ഫൈനൽ വിജയിയെ കണ്ടെത്തുക. ചടങ്ങിൽ ജില്ല ആക്ടിങ് പ്രസിഡൻറ് ശരീഫ് വില്യാപ്പള്ളി, ജനറൽ സെക്രട്ടറി ഫൈസൽ കണ്ടീത്താഴ, ഓർഗനൈസിങ് സെക്രട്ടറി പി.വി. മൻസൂർ, റിയാസ് ബാങ്കോക്, ഫാം വില്ല കൺവീനർമാരായ പി.കെ. ഇസ്ഹാഖ്, ജെ.പി.കെ. തിക്കോടി, ജില്ല വൈസ് പ്രസിഡൻറ് ഹസൻകോയ പൂനത്ത്, സെക്രട്ടറി കാസിം നൊച്ചാട് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.