ബ്രിട്ടീഷ് പ്രതിനിധിയുമായി ധനമന്ത്രി ചർച്ച നടത്തി
text_fieldsമനാമ: ബ്രിട്ടനുമായുള്ള സാമ്പത്തിക ബന്ധത്തിെൻറ പ്രാധാന്യം ഉൗന്നിപ്പറഞ്ഞ് ധനമന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ. മിഡിലീസ്റ്റിലേക്കുള്ള എലിസബത്ത് രാജ്ഞിയുടെ ട്രേഡ് കമീഷൻ സൈമൺ പെന്നിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ മേഖലകളിൽ പ്രത്യേകിച്ച് ധനകാര്യ, സാമ്പത്തിക രംഗങ്ങളിൽ ഇരു രാജ്യങ്ങളും പുലർത്തുന്ന ചരിത്രപരമായ ബന്ധം അദ്ദേഹം എടുത്തുപറഞ്ഞു. ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ താൽപര്യം മുൻനിർത്തി ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബഹ്റൈനിലെ ബ്രിട്ടീഷ് അംബാസഡർ റോഡെറിക് ഡ്രമ്മണ്ടും ചർച്ചയിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.