ഇന്ത്യൻ സ്കൂൾ യൂത്ത് ഫെസ്റ്റിവൽ ആദ്യ ഘട്ടം സമാപിച്ചു
text_fieldsമനാമ: ഇന്ത്യൻ സ്കൂൾ യുവജനോത്സവമായ തരംഗ് 2021െൻറ ആദ്യഘട്ടം സമാപിച്ചു. ഒാൺലൈനിൽ നടന്ന പരിപാടിയിൽ കവിത രചന, ഉപന്യാസ രചന, പെൻസിൽ ഡ്രോയിങ്, പെയിൻറിങ് തുടങ്ങിയ ഇനങ്ങളിൽ വിദ്യാർഥികൾ സജീവമായി പെങ്കടുത്തു. വേനൽക്കാല അവധിക്കുശേഷം സെപ്റ്റംബർ/ഒക്ടോബർ മാസങ്ങളിൽ രണ്ടാംഘട്ടം മത്സരം നടക്കും.മുഴുവൻ ഗൾഫ് രാജ്യങ്ങളിലെയും ഏറ്റവും വലിയ കലോത്സവമാണ് ഇന്ത്യൻ സ്കൂൾ യൂത്ത് ഫെസ്റ്റിവൽ.
വിദ്യാർഥികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരമൊരുക്കുന്ന തരംഗ് പരിപാടി ഓൺലൈനിൽ നടത്താൻ തീരുമാനിച്ചതിലൂടെ കുട്ടികളുടെ മുഖ്യധാരാ വിദ്യാഭ്യാസത്തിൽ പഠ്യേതര പ്രവർത്തനങ്ങൾ സജീവമായി നിലനിർത്താനാണ് ലക്ഷ്യമിടുന്നതെന്ന് ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ പറഞ്ഞു. കലോത്സവത്തിന് വിദ്യാർഥികളുടെ ആവേശകരമായ പ്രതികരണം ലഭിച്ചതായി ഇന്ത്യൻ സ്കൂൾ സെക്രട്ടറി സജി ആൻറണി പറഞ്ഞു. യൂത്ത് ഫെസ്റ്റിവലിൽ സജീവമായി പങ്കെടുത്ത വിദ്യാർഥികളെയും പരിപാടികൾ ഏകോപിപ്പിക്കുന്നതിൽ നേതൃപരമായ കഴിവുതെളിയിച്ച അധ്യാപകരെയും പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.