ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ സൗഹൃദ ഇഫ്താർ സംഘടിപ്പിച്ചു
text_fieldsമനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിച്ച സൗഹൃദ ഇഫ്താർ ബഹ്‌റൈനിലെ സാമൂഹികരംഗത്തുള്ളവരുടെ ഒത്തുചേരലായി. മുഹറഖ് അൽ ഇസ്ലാഹ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ കേരളത്തിലെ പ്രമുഖ എഴുത്തുകാരനും സോഷ്യൽ ആക്ടിവിസ്റ്റുമായ ടി. മുഹമ്മദ് വേളം മുഖ്യപ്രഭാഷണം നടത്തി.
മനുഷ്യരെ നല്ല മനുഷ്യരാക്കുന്ന മഹിതമായ പ്രവർത്തനമാണ് നോമ്പ് എന്ന് അദ്ദേഹം പറഞ്ഞു. വിശപ്പിനെ എങ്ങനെ സമീപിക്കുന്നു എന്നതാണ് മനുഷ്യരെ ഇതര ജീവിജാലങ്ങളിൽനിന്ന് വ്യത്യസ്തനാക്കുന്നത്. കൊടുക്കൽ വാങ്ങലുകളുടെയും ഒത്തുചേരലുകളുടെയും മാസംകൂടിയാണ് റമദാൻ. വിശുദ്ധ ഖുർആൻ അവതരണമാണ് ഈ മാസത്തെ പ്രാധാന്യമുള്ളതാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിപാടിയിൽ ബഹ്‌റൈനിലെ പ്രമുഖ വ്യക്തിത്വങ്ങളായ പി.വി രാധാകൃഷ്ണ പിള്ള, വർഗീസ് കാരക്കൽ, റോയ് സി ആന്‍റണി, വിനു ക്രിസ്റ്റി, മോനി ഒടിക്കണ്ടത്തിൽ, സുഹൈൽ മേലടി, സൈഫുല്ല കാസിം, ഹംസ മേപ്പാടി, എബ്രഹാം ജോൺ, ഫൈസൽ എഫ്.എം, പ്രിൻസ് നടരാജൻ, ജയ്ഫർ മൈദാനി, സോമൻ ബേബി, മണിക്കുട്ടൻ
പ്രവീൺ കൃഷ്ണ, ഷബീർ മുക്കൻ, സിബിൻ സലീം, അനസ് റഹീം, ശംസുദ്ദീൻ വെള്ളിക്കുളങ്ങര, ഉമ്മർ പാനായിക്കുളം, ഷിബു പത്തനംതിട്ട, ഡോ. ഗോപിനാഥ മേനോൻ, നിസാർ കൊല്ലം, ബിനു കുന്നന്താനം, രാജു കല്ലുംപുറം, ജ്യോതി മേനോൻ, കെ.ടി.രമേഷ്, ഫ്രാൻസിസ് കൈതാരത്ത്, ചന്ദ്രബോസ്, ഷെമിലി പി. ജോൺ, ബഷീർ അമ്പലായി, ചെമ്പൻ ജലാൽ, കെ.ടി സലീം, ഡോ.പി.വി ചെറിയാൻ, സെയ്യിദ് ഹനീഫ്, അഡ്വ. വി.കെ തോമസ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.