സുരക്ഷിത ജി.സി.സി ഉറപ്പ് വരുത്തും
text_fieldsമനാമ: ജി.സി.സി രാജ്യങ്ങളിലെ സുരക്ഷ വിഷയങ്ങളും പുതിയ സംഭവ വികാസങ്ങളും ചർച്ചചെയ്യുന്നതിന് ആഭ്യന്തരമന്ത്രിമാരുടെ യോഗം ചേർന്നു. ജി.സി.സി ജനറൽ സെക്രട്ടറി ഡോ. നായിഫ് ബിൻ ഫലാഹ് മുബാറക് അൽ ഹജ്റഫിെൻറ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ മേഖലയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുള്ള വിവിധ നടപടികൾ അവലോകനം ചെയ്തു. ജി.സി.സി സമൂഹത്തെ മയക്കുമരുന്നിെൻറ പിടിയിൽനിന്ന് മുക്തമാക്കാൻ സംയുക്ത നടപടി വേണമെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു. സംഘടിത കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള ഏകോപന നടപടികളും യോഗം വിലയിരുത്തി. ഭീകരരുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ, സൈബർ ആക്രമണങ്ങൾ തുടങ്ങി മേഖലയിലെ ഏറ്റവും പുതിയ സുരക്ഷ സംഭവ വികാസങ്ങളും വെല്ലുവിളികളും നേട്ടങ്ങളും വിലയിരുത്താൻ സമ്മേളനം ഉപകരിക്കുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ബഹ്റൈൻ ആഭ്യന്തരമന്ത്രി ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ പറഞ്ഞു.
സൗദി അറേബ്യക്കുനേരെ തുടർച്ചയായി നടക്കുന്ന ഭീകരാക്രമണങ്ങളെ അദ്ദേഹം അപലപിച്ചു. രാജ്യത്തിെൻറയും ജനങ്ങളുടെയും സുരക്ഷക്കായി സൗദി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പിന്തുണ പ്രഖ്യാപിച്ചു. നീതിനിർവഹണ സംവിധാനം മെച്ചപ്പെടുത്താനും മനുഷ്യാവകാശങ്ങൾ ഉറപ്പുവരുത്താനും ബഹ്റൈൻ സ്വീകരിച്ച നടപടികൾ അദ്ദേഹം വിശദീകരിച്ചു. ബദൽ ശിക്ഷ രീതി, വ്യക്തിത്വ നവീകരണ കേന്ദ്രങ്ങൾ, തുറന്ന ജയിൽ എന്നിവ ഇതിെൻറ ഭാഗമായി നടപ്പാക്കി. വൈദഗ്ധ്യ, അനുഭവ കൈമാറ്റങ്ങളിലൂടെ പൊതുസുരക്ഷ ഉറപ്പാക്കാനുള്ള നിർദേശവും ബഹ്റൈൻ മുന്നോട്ടുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.