വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കോൺഫറൻസ് സമാപിച്ചു
text_fieldsമനാമ: വേൾഡ് മലയാളി കൗൺസിൽ 13ാമത് ബയനിയൽ ഗ്ലോബൽ കോൺഫറൻസ് സമാപിച്ചു.
ഡിപ്ലോമാർ റാഡിസൺ ബ്ലൂ ഹോട്ടലിൽ നടന്ന സമാപന ചടങ്ങിൽ സാമൂഹിക, ജീവകാരുണ്യ മേഖലയിലെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം ഡോ. കെ.ജി. ബാബുരാജന് കേരള വനം മന്ത്രി എ.കെ. ശശീന്ദ്രൻ, ഇ.ടി. മുഹമ്മദ് ബഷീർ എം.പി എന്നിവർ ചേർന്ന് സമ്മാനിച്ചു. ഗ്രാൻഡ് ഫിനാലെ സമ്മേളനത്തിൽ പുതുതായി തിരഞ്ഞെടുത്ത ഗ്ലോബൽ ചെയർമാൻ ഗോപാല പിള്ളൈ അധ്യക്ഷത വഹിച്ചു. പുതിയ ഗ്ലോബൽ പ്രസിഡന്റ് ജോൺ മത്തായി സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. വേൾഡ് മലയാളി കൗൺസിൽ സ്ഥാപക നേതാവ് തോമസ് വർഗീസ് തയ്യിൽ, വത്സ വർഗീസ് തയ്യിൽ എന്നിവരെ മെമന്റോ നൽകി ആദരിച്ചു. രാധാകൃഷ്ണ പിള്ളൈ, സോമൻ ബേബി എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് രമേഷ് പിഷാരടി, ബിജു നാരായണൻ, അനിത ഷെയ്ഖ്, സുനീഷ് വരാനാട് എന്നിവർ കലാ, സാംസ്കാരിക പരിപാടികൾ അവതരിപ്പിച്ചു.
ഡബ്ല്യു.എം.സി ബഹ്റൈൻ പ്രോവിൻസ് വൈസ് പ്രസിഡന്റ് ഹരീഷ് നായർ നന്ദി പറഞ്ഞു.
നേരത്തെ, ബിസിനസ് സെമിനാർ, വിദ്യാഭ്യാസ സെമിനാർ, വനിത സെമിനാർ, ആരോഗ്യ സെമിനാർ എന്നിവയും സംഘടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.